ലോക ആർത്രൈറ്റിസ് ദിനം, ഒക്ടോബർ 12..ആർത്രൈറ്റിസ് രോഗവും പ്രതിവിധികളും, ഡോ. ഡി. രഘു.. ആരോഗ്യഭാരതി കേരളം1 min read

1996 മുതൽ എല്ലാ വർഷവും ഒക്ടോബർ 12 ലോക ആർത്രൈറ്റിസ് ദിനം അഥവാ വാതരോഗ ദിനമായി ആചരിക്കപ്പെടുന്നു. മസ്കുലോസ് കെലിട്ടൽ അസുഖങ്ങളെ ക്കുറിച്ചും ആർത്രൈറ്റിസ് രോഗങ്ങളെക്കുറിച്ചും ജനങ്ങളിൽ അവബോധം സൃഷ്ടിക്കുവാനും അവയുടെ രോഗലക്ഷണങ്ങൾ, പ്രതിരോധ നടപടികൾ, നേരത്തേയുള്ള രോഗനിർണ്ണയം, ചികിൽസ എന്നിവയെക്കുറിച്ച് ആളുകളെ ബോധവൽക്കരിക്കുന്നതിനുമായി ഈ ദിനം ലോകവ്യാപകമായി ആചരിക്കപ്പെടുന്നു.

2025ലെ പ്രമേയം “നിങ്ങളുടെ സ്വപ്നങ്ങൾ നേടിയെടുക്കുക” എന്നതാണ്.
റുമറ്റോയ്ഡ് ആർത്രൈറ്റിസ്, ഓസ്റ്റിയോ ആർത്രൈറ്റിസ്, എസ് എൽ ഇ, സ്പോണ്ടയിലോ ആർത്രോപതി , ഗൗട്ട് തുടങ്ങി വിവിധതരം വാതരോഗങ്ങളുണ്ട്. കുട്ടികളിൽ ജുവനൈൽഇഡിയോപ്പതിക് ആർത്രൈറ്റിസ്, റുമാറ്റിക് ഫിവർ, കാവസാക്കി ഡിസീസ് ഇവ കാണപ്പെടുന്നു. സ്ത്രീകളിൽ എസ് എൽ ഇ, റുമറ്റോയിസ് ആർത്രൈറ്റിസ് കൂടുതലായി കാണപ്പെടുന്നു. സന്ധിവാതരോഗങ്ങൾ സന്ധികളെ മാത്രമല്ല, വൃക്കകൾ ശ്വാസകോശങ്ങൾ എന്നിവയേയും ബാധിക്കാം.
സന്ധിവേദന, നീര്, ചുവപ്പ്, ഇടവിട്ടുള്ള പനി, പേശീതളർച്ച, തെലിപ്പുറത്തെ പാടുകൾ പ്രത്യേകിച്ച് മുഖത്ത്, മൂത്രത്തിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ, മുടി കൊഴിച്ചിൽ എന്നിവ *രോഗലക്ഷണങ്ങൾ* ആണ്.

*പ്രതിരോധ നടപടികൾ
*സമീകൃതാഹാരം ശീലമാക്കുക… പച്ചക്കറികൾ, ഇലക്കറികൾ, പഴ വർഗ്ഗങ്ങൾ, അണ്ടിപ്പരിപ്പ്, ഇഞ്ചി,പയറുവർഗ്ഗങ്ങൾ ഇവ പ്രധാനമായും ആഹാരത്തിൽ ഉൾപ്പെുത്തുക
*വിറ്റാമിൻ ഡി, കാൽസ്യം അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുക.
*ശരീരഭാരം വർദ്ധിക്കാതിരിക്കാൻ ശ്രദ്ധിക്കണം. അമിതഭാരം സന്ധികളിൽ അധിക സമർദ്ദവും വേദനയും ഉണ്ടാക്കും. അനുയോജ്യമായ ഭാരം നിലനിർത്തുക.
*ആഘാതം കുറഞ്ഞ വ്യായാമങ്ങൾ നിത്യേന ചെയ്യണം,നീന്തൽ, നടത്തം, സൈക്കിൾ സവാരി ഇവ വളരെയേ പ്രയോജനം ചെയ്യും, യോഗ, ധ്യാനം ഇവ ജീവിതശൈലിയാക്കി മാറ്റണം
*പുകവലി, മദ്യപാനം, ലഹരിയുടെ ഉപയോഗം എന്നിവ പൂർണ്ണമായും ഒഴിവാക്കണം.
*ചികിൽസ*
നേരത്തേയുള്ള രോഗനിർണ്ണയം രോഗലക്ഷണങ്ങൾ ലഘൂകരിക്കുന്നു, ചികിൽസയുടെ ഫലപ്രാപ്തിക്കും കാരണമാകും. രോഗികളുടെ ശാരീരിക മാനസിക അവസ്ഥകൾ ശ്രദ്ധിച്ച് ചികിൽസ നിശ്ചയിക്കണം, ഓരോ വൈദ്യശാസ്ത്ര ശാഖകളിലേയും വിദഗ്ധരായ ഡോക്ടർമാരേ കണ്ട് ചികിൽസ തേടണം. ഹോമിയോപ്പതി, ആയുർവേദം, മോഡേൺ മെഡിസിൻ, നാച്ചുറോപ്പതി, യോഗ, സിദ്ധ ഇവയെല്ലാം ചേർന്നുള്ള സമന്വയ ഭാവത്തിലുള്ള ചികിൽസ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ചികിൽസകൾശാസ്ത്രീയമായിരിക്കണം, വ്യാജചികിൽസ അരുത്.

ഡോക്ടർ ഡി രഘു
സംസ്ഥാന ഉപാദ്ധ്യക്ഷൻ
ആരോഗ്യഭാരതി ‘

Leave a Reply

Your email address will not be published. Required fields are marked *