ആലപ്പുഴ :മറുനാടൻ മലയാളി എഡിറ്ററും, ഉടമയുമായ ഷാജൻ സ്കറിയയെ തൊടുപുഴയിൽ വെച്ച് വാഹനത്തിൽ പിൻതുടർന്നെത്തിയ സംഘം മർദ്ദിക്കുകയായിരുന്നു .കാറിന് പുറത്തേക് വലിച്ചിട്ടും മർദ്ദിച്ചു .ശരീരമാസകലം മർദ്ദനം ഏറ്റിട്ടുണ്ട് .തൊടുപുഴ പൊലീസ് എത്രയും പെട്ടെന്ന് പ്രതികളെ പിടികൂടണമെന്ന് ഡബ്ല്യു.ജെ.ഐ ആവശ്യപ്പെട്ടു.വാർത്ത നൽകിയതിനാണ് മർദ്ദനമെന്നാണ് പറയപ്പെടുന്നത്. ഇത് മാധ്യമ സ്ഥാപനങ്ങൾക്കും ,പത്രപ്രവർത്തകർക്കും നേരെയുള്ള കടന്നുകയറ്റമാണ്.ഇതിനെ ശക്തമായി പ്രതിഷേധിക്കുന്നതായി ഡബ്ല്യു.ജെ.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം ഷിജു തറയിൽ, സംസ്ഥാന പ്രസിഡൻ്റ് എം.സന്തോഷ് കുമാർ, ജനറൽ സെക്രട്ടറി അജയകുമാർ ഗുരുവായൂർ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
2025-08-31
