ഖത്തറില്‍ ഡ്രൈവിങ്ങിനിടെ ഡാഷ്ബോഡില്‍ സ്ഥാപിച്ച മൊബൈല്‍ ഫോണില്‍ തൊട്ടാലും പിഴ1 min read

ഖത്തറില്‍ ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദീകരണവുമായി അധികൃതര്‍. ഫോണ്‍ കൈയിലെടുത്തുള്ള ഉപയോഗം മാത്രമല്ല, ഡാഷ്ബോഡില്‍ സ്ഥാപിച്ച ഫോണില്‍ തൊട്ടാലും പിഴ ഈടാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

സെപ്തംബര്‍ മൂന്ന് മുതലാണ് ഓട്ടോമാറ്റിക് റഡാറുകള്‍ വഴി പിഴ ചുമത്തിത്തുടങ്ങുന്നത് എന്നാണ് അറിയിപ്പിൽ പറയുന്നത്.

നിരത്തുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓട്ടോമാറ്റിക് റഡാറുകള്‍ സ്ഥാപിച്ചത്. ഓഗസ്റ്റ് 27 മുതല്‍ തന്നെ ഇവ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഞായറാഴ്ച മുതല്‍ നിയമലംഘകരില്‍ നിന്നും പിഴ ചുമത്തിത്തുടങ്ങും.ഡ്രൈവിങ്ങിനിടെ ഏത് തരം ദൃശ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതും നിയമലംഘനമാണ്.

ഡാഷ് ബോര്‍ഡ് സ്ക്രീനില്‍ നോക്കി വാഹനമോടിച്ചാലും കുടുങ്ങും. അതേ സമയം നാവിഗേഷന് വേണ്ടി സ്ക്രീന്‍ ഉപയോഗിക്കാവുന്നതാണ്.

Leave a Reply