വി. എസ്. ശിവകുമാർ ഇ ഡി ക്ക് മുന്നിൽ ഹാജരായി1 min read

6/6/23

കൊച്ചി :മുൻ മന്ത്രി വി എസ് ശിവകുമാർ ഇ ഡി ക്ക് മുന്നിൽ ഹാജരായി.

ഇ.ഡി നോട്ടീസ് പ്രകാരം ശിവകുമാര്‍ ഓഫീസില്‍ രാവിലെ 7.30 ഓടെ അഭിഭാഷകനൊപ്പം ഹാജരായിട്ടുണ്ട്. മുന്‍ യു.ഡി.എഫ് സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്നു വി.എസ് ശിവകുമാര്‍.

നേരത്തെ, മൂന്നു തവണ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. ഇന്നലെ ഹാജരാകണമെന്ന് കാണിച്ച്‌ നാലാമതും നോട്ടീസ് നല്‍കിയെങ്കിലും ഹാജരായിരുന്നില്ല. ഇന്നു രാവിലെ ഹാജരാകുകയായിരുന്നു.

അനധികൃത സ്വത്ത് സമ്പാദനം, കള്ളപ്പണ ഇടപാട് തുടങ്ങിയ വിഷയങ്ങളിലാണ് മുന്‍മന്ത്രിയോട് ഇഡി വിവരങ്ങള്‍ തേടുന്നത്. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രി കൈമാറ്റവുമായി ബന്ധപ്പെട്ടും പരിശോധന നടക്കുന്നുണ്ട്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിവകുമാറിനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് സ്പെഷല്‍ സെല്‍ നേരത്തെ എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ശിവകുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായിരുന്ന എം രാജേന്ദ്രന്‍, ഷൈജു ഹരന്‍, എന്‍ എസ് ഹരികുമാര്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ശിവകുമാര്‍ മന്ത്രിയായിരുന്നപ്പോള്‍ രണ്ട് സുഹൃത്തുക്കളുടെയും ഡ്രൈവറുടെയും പേരില്‍ ബിനാമി സ്വത്ത് സമ്പാദിച്ചുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.
2016ലാണ് ശിവകുമാറിനെതിരെ വിജിലന്‍സില്‍ പരാതി ലഭിക്കുന്നത്.

Leave a Reply