പ്രവാസി നിവാസി വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്ന വോയിസ്‌ ഓഫ് വേൾഡ് മലയാളി കൗൺസിൽ സമൂഹത്തിന് മാതൃക :കെ. മുരളീധരൻ1 min read

തിരുവനന്തപുരം :പ്രവാസി എന്നോ നിവാസി എന്നോ വ്യത്യാസം നോക്കാതെ ജനങ്ങളുടെ ക്ഷേമത്തിനായ് പ്രവർത്തിക്കുന്ന വോയിസ്‌ ഓഫ് വേൾഡ് മലയാളി കൗൺസിലിന്റെ പ്രവർത്തനങ്ങൾ എന്നും സമൂഹത്തിന് മാതൃകയാണെന്ന് കെ മുരളീധരൻ പറഞ്ഞു.

വോയിസ്‌ ഓഫ് വേൾഡ് മലയാളി കൗൺസിലിന്റെ VWMC ഓണം 2K25 എന്ന പേരിൽ സംഘടിപ്പിച്ച ഓണാഘോഷപരിപാടികൾ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓണത്തിന്റെ അലയൊലികൾ ഇനിയും നമ്മുടെ ഇടയിൽ നിലനിൽക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഇന്നത്തെ പരിപാടിയെന്നും അദ്ദേഹം പറഞ്ഞു.

ഓണത്തെ കുറിച്ച് ഓർക്കുമ്പോൾ തന്റെ കുട്ടിക്കാലമാണ് ഓർമ്മയിൽ വരുന്നതെന്നും, പുത്തനുടുപ്പും,ഊഞ്ഞാലും,എന്നും മനസ്സിൽ തങ്ങി നില്കുന്നുവെന്നും ചടങ്ങിൽ വീശിഷ്ട സാനിധ്യമായ കേരള ഭിന്നശേഷി ക്ഷേമ കോർപറേഷൻ ചെയർപേഴ്സൺ അഡ്വ. ജയാ ഡാളി പറഞ്ഞു.

കേരളത്തിലെ വിവിധ ചാപ്റ്ററുകളിലും,വിദേശ രാജ്യങ്ങളിലും, കർണാടക, തമിഴ്നാട്,തുടങ്ങിയ ഇടങ്ങളിലും വോയിസ്‌ ഓഫ് വേൾഡ് മലയാളി കൗൺസിലിന്റെ പ്രവർത്തകർ ഓണം വിപുലമായി ആഘോഷിക്കുന്നുണ്ടെന്ന് വോയിസ്‌ ഓഫ് വേൾഡ് മലയാളി കൗൺസിൽ ഫൗണ്ടർ &ചെയർപേഴ്സൺ അജിത ജെ പിള്ള പറഞ്ഞു.

വോയിസ്‌ ഓഫ് വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ്‌ സന്തോഷ്‌കുമാർ ആദ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അരുൺ രവി സ്വാഗതകർമ്മം നിർവഹിച്ചു.ട്രഷറർ അധീഷ് നായർ നന്ദി രേഖപെടുത്തി.

കഴിഞ്ഞ വർഷം നടന്ന പുരുഷ കേസരി, മലയാളി മങ്ക എന്നീ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനം കെ മുരളീധരൻ നിർവഹിച്ചു.

വോയിസ്‌ ഓഫ് വേൾഡ് മലയാളി കൗൺസിലിന്റെ കലാ വിഭാഗമായ തപസ്യയിലെ കലാകാരികൾ അവതരിപ്പിച്ച നൃത്തനൃത്ത്യങ്ങൾ ആഘോഷങ്ങൾക്ക് മികവേകി.പാലക്കാടിലെ അംഗങ്ങളായ സ്വാമിനാഥൻ ചിറ്റിലഞ്ചേരി, സുബ്രമണ്യം എന്നിവർ അവതരിപ്പിച്ച ‘തുയിലുണർത്തൽ പാട്ട് ‘വ്യത്യസ്ത അനുഭവം സമ്മാനിച്ചു.

പ്രശസ്ത മജീഷ്യൻ മനു പൂജപ്പുര അവതരിപ്പിച്ച മാജിക്ക് സദസ്യരെ അത്ഭുതപെടുത്തി.

കരോക്കെ ഗാനമേളകളും, ഓണാസദ്യയോട് കൂടി വിപുലമായ ഓണാഘോഷത്തിന് സമാപനമായി.

Leave a Reply

Your email address will not be published. Required fields are marked *