നെയ്യാറ്റിൻകര:കോൺഗ്രസ് കൗൺസിലർ ജോസ് ഫ്രാങ്കിളിനെതിരെ ആരോപണം ഉയർന്ന ഏറെ കോളിളക്കം സൃഷ്ടിച്ച ബേക്കറി ഉടമ യുടെ ആത്മഹത്യ കുറിപ്പിൽ സംശയം ഉള്ളതായി VSDP ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ.’കൗൺസിലർ ക്കെതിരെ സമരം ചെയ്യാൻ താനും ഉണ്ടായിരുനെന്നും, പക്ഷെ ബേക്കറി ഉടമ യുടെ ആത്മഹത്യ കുറിപ്പ് വായിച്ചപ്പോൾ ചില സംശയങ്ങൾ ഉണ്ടാകുന്നതായും അദ്ദേഹം fb യിൽ കുറിച്ചു.
FB പോസ്റ്റിന്റെ പൂർണ്ണ രൂപം
നെയ്യാറ്റിൻകര വിഷ്ണുപുരത്ത് സലിതകുമാരിയുടെ ആത്മഹത്യ കുറുപ്പിൽ സംശയങ്ങൾ ഏറെ!
ഈ മാസം എട്ടാം തീയതി ബേക്കറി ഉടമ സലിത കുമാരി മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്തിരുന്നു. വീട്ടിലെ പോലീസ് പരിശോധനയിൽ ബൈബിളിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തി. ഈ ആത്മഹത്യ കുറിപ്പിൽ നെയ്യാറ്റിൻകര നഗരസഭ കൗൺസിലർ ജോസ് ഫ്രാങ്കിളിന്റെ പേര് എഴുതിയിരുന്നു ഇതിനെ തുടർന്ന് തുടർച്ചയായി സിപിഎം, ബിജെപി നിരവധി സമരങ്ങൾ നടത്തുകയുണ്ടായി. ഞാനും ജോസ് ഫ്രാങ്കിളിന് എതിരെ പെരുമ്പഴുതൂരിൽ പ്രസംഗിക്കുകയും ചെയ്തു. ഞാൻ പ്രസംഗിച്ചത് ജോസ് ഫ്രാങ്കിൽ കോൺഗ്രസ് നേതാവ് ആയതുകൊണ്ടല്ല പകരം ആത്മഹത്യ കുറിപ്പിൽ അദ്ദേഹത്തിന്റെ പേര് എഴുതിയത് കൊണ്ടാണ് ഞാനും ഫ്രാങ്കിളിനെ അറസ്റ്റ് ചെയ്യാൻ പോലീസിനോടും, മീഡിയയിലൂടെയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ന് ആത്മഹത്യ കുറിപ്പ് എനിക്ക് വായിക്കാൻ കഴിഞ്ഞു അതിൽ ഞാൻ കണ്ട തെറ്റ് എന്തെന്നാൽ മകനോട് അമ്മ എഴുതിയ കത്ത് ജോസ് ഫ്രാങ്കിളിനെ കാണിച്ച് ബ്ലാക്ക് മെയിൽ ചെയ്ത് 50 ലക്ഷം രൂപ വാങ്ങി കടം തീർക്കണം എന്ന് ആവശ്യപ്പെട്ടിരിക്കുന്നു ഈ കത്തിന്റെ പൂർണ്ണരൂപം വായിച്ചപ്പോൾ എനിക്ക് ഏറെ സംശയം തോന്നുന്നു ഇതിന്റെ അർത്ഥം ജോസ് ഫ്രാങ്കിൾ ഹരിചന്ദ്രൻ ആണെന്ന് അഭിപ്രായമില്ല. ഫ്രാങ്കിളിനെ മനപ്പൂർവം തകർക്കാനുള്ള പരിശ്രമം നടന്നു എന്ന് സംശയിക്കുന്നു. ഈ കത്തിൽ പറയുന്ന കാര്യം കൊണ്ട് മാത്രം ഈ ആത്മഹത്യ നടക്കുമോ എന്ന് സംശയവും എനിക്കുണ്ട്. ഞാനിത് എഴുതുന്നതിനോടൊപ്പം ആത്മഹത്യ കുറിപ്പും ഒപ്പം ചേർക്കുന്നു. എനിക്കുണ്ടായ സംശയം തന്നെയാണ് ജില്ലാ ജഡ്ജി ജോസ് ഫ്രാങ്കിളിന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ട് ജഡ്ജ്മെന്റിൽ പരാമർശിക്കുന്നതും “ഉപ്പു തിന്നവൻ വെള്ളം കുടിക്കട്ടെ” ഈ ആത്മഹത്യ കുറിപ്പ് നിങ്ങളും വായിച്ച് വിലയിരുത്തുക.
എന്ന്
വിഷ്ണുപുരം ചന്ദ്രശേഖരൻ
