വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേർന്നു1 min read

ഡൽഹി :ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോണ്‍ഗ്രസില്‍.

പാർട്ടി പ്രവേശനത്തിന് മുന്നോടിയായി വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും റെയില്‍വേയിലെ ജോലി രാജിവെച്ചിരുന്നു.

ഇരുവരും കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനം വ്യക്തിപരമാണെന്നാണു സാക്ഷി മാലിക്കിന്റെ പ്രതികരണം. പല വാഗ്ദാനങ്ങളും രാഷ്ട്രീയ പാർട്ടികളില്‍ നിന്നും ലഭിക്കും. തനിക്കും ഇത്തരത്തില്‍ വാഗ്ദാനങ്ങള്‍ ലഭിച്ചിരുന്നു. തുടങ്ങിവച്ച ദൗത്യം അവസാനിപ്പിക്കരുത്. വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും എടുത്ത തീരുമാനം വ്യക്തിപരമാണെന്നും സാക്ഷി മാലിക്ക് പറഞ്ഞു.

സെപ്റ്റംബർ 4 ന് ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കൂടിക്കാഴ്ച നടത്തിയിരുന്നു.

കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ വലിയ ദിനമെന്നാണ് ഇരുവരുടെയും അംഗത്വത്തെ കുറിച്ച്‌ കെ.സി. വേണുഗോപാല്‍ പ്രതികരിച്ചത്.

ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇരുവരും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും.

Leave a Reply