തിരുവനന്തപുരം: നേമം വിക്ടറി ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ഈ വർഷത്തെ ഭിന്നശേഷി ദിനം ആഘോഷിച്ചു.
“സാമൂഹിക പുരോഗതിക്കായി ഭിന്ന ശേഷി സൗഹൃദ സമൂഹത്തെ വളർത്തിയെടുക്കുക “എന്ന ആപ്തവാക്യത്തെ ആസ്പദമാക്കിയാണ് ഈ വർഷം ഭിന്നശേഷി ദിനം ആഘോഷിച്ചത്.
സ്കൂൾ വിദ്യാർത്ഥിനികളുടെ ഈശ്വരപ്രാർത്ഥനയോട് കൂടി ആരംഭിച്ച ചടങ്ങിൽ വെല്ലുവിളികളെ അതിജീവിച്ച വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തി.
ഭിന്നശേഷി ദിന സന്ദേശങ്ങളെ ആസ്പദമാക്കി പ്ലക്കാർഡ് പ്രദർശനവും, ഭിന്നശേഷി കുട്ടികളായ ഷാനിയ വൈഗ അലീന എന്നിവരുടെ ഡാൻസ്, ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും സംഘടിപ്പിച്ചു. ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ട പ്രതിജ്ഞയും ചടങ്ങിൽ ചൊല്ലി.
ഭിന്നശേഷികുട്ടികളുടെ അധ്യാപികയായ റോസ്ലെറ്റ് ടീച്ചറിന്റെ കവിതയായിരുന്നു മുഖ്യ ആകർഷണം
ചിത്രരചന മത്സരത്തിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ സ്കൂൾ HM ആശാ എസ് നായർ നൽകി.
തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ പള്ളിച്ചൽFHC സംഘടിപ്പിച്ച എലിപ്പനി ബോധവൽക്കരണ പരിപാടിയും,പപ്പറ്റ് ഷോയും ഉണ്ടായിരുന്നു.
