തിരുവനന്തപുരം :നേമം വിക്ടറി ഗേൾസ് സ്കൂളിലെ ഓണഘോഷ പരിപാടിയോടനുബന്ധിച്ചു “സാന്ത്വന സ്പർശം” എന്ന സേവന പരിപാടി ശ്രദ്ധേയമായി. ശാന്തിവിള ഹോസ്പിറ്റലിലെ പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് വീൽചെയർ, കിടപ്പ് രോഗികൾക്കുള്ള അവശ്യ വസ്തുക്കൾ എന്നിവ നൽകി, സ്കൂളിലെ നിർധനരായ വിദ്യാർഥിനികൾക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തു.പാലിയേറ്റീവ് സ്റ്റാഫ് നഴ്‌സ് അശ്വതി. എം. ആർ., മാനേജ്മെന്റ് പ്രതിനിധി കെ. വി. അനിൽകുമാർ, എച്. എം. ആശ എസ് നായർ, PTA പ്രസിഡന്റ് കവിത ഉണ്ണി,വൈസ് പ്രസിഡന്റ് ജയകുമാർ,സ്കൂൾ ലീഡർ നൈസാന ഫാത്തിമ, ദേവിക സുഭാഷ് എന്നിവർ ആശംസ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി സി. ആർ. സിന്ധു സലൂജ നന്ദി പറഞ്ഞു.
2025-08-28
