തിരുവനന്തപുരം :ഹയർ സെക്കന്ററി സ്കൂൾ ഫോർ ഗേൾസ് വെങ്ങാനൂർ 106 ാം വാർഷികവും അധ്യാപക രക്ഷാകർതൃദിനാഘോഷവും 2026 ജനുവരി 8 വ്യാഴാഴ്ച സ്ക്കൂൾ ആഡിറ്റോറിയത്തിൽ കേരള പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി ശ്രീ : വി.ശിവൻകുട്ടി ഉത്ഘാടനം ചെയ്തു.
മാനേജർ ശ്രീമതി. ദീപ്തി ഗിരീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ ശ്രീ. പ്രേമജ് കുമാർ.ഡി.ബി സ്വാഗതമാശംസിച്ചു. കോവളം എം.എൽ.എ അഡ്വ.എം.വിൻസെന്റ് മുഖ്യാതിഥി ആയിരുന്നു. റിട്ട.ജഡ്ജി കേരള ഹൈക്കോടതി ശ്രീ. എം.ആർ. ഹരിഹരൻ നായർ മുഖ്യപ്രഭാഷണം നടത്തി. മിസ് സൗത്ത് ഇന്ത്യ 2025 ലിസ് ജെയ്മോൻ ജേക്കബ് വിവിധ പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു. പൂർവ്വ വിദ്യാർത്ഥിനിയും കൃഷി ഓഫീസറുമായ ശ്രീമതി. അനുശ്രീ, പി.ടി.എ പ്രസിഡന്റ് അഡ്വക്കേറ്റ് വെങ്കിടേശൻ .റ്റി എന്നിവർ ആശംസകളർപ്പിച്ചു. സ്ക്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. രഞ്ജിത് കുമാർ ബി.വി കൃതജ്ഞത അർപ്പിച്ച് സംസാരിച്ചു.
