കേന്ദ്ര ഗവൺമെന്റിന്റെ MSME മന്ത്രാലയത്തിന്റെ ധനസഹായത്തോടെ തിരുവനന്തപുരം വെള്ളായണി കാർഷികകോളേജിലെ ദക്ഷിണ മേഖലാ പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രത്തിന്റെ കീഴിൽ വരുന്ന അഖിലേന്ത്യാ സംയോജിത തേനീച്ച പരാഗണ ഗവേഷണ കേന്ദ്രത്തിൽ “തേനീച്ചവളർത്തൽ” എന്ന വിഷയത്തിൽ 2026 ഫെബ്രുവരി മാർച്ച് മാസങ്ങളിൽ നടത്താൻ ഉദ്ദേശിക്കുന്ന ആറാഴ്ച്ചത്തെ
സൗജന്യ പരിശീലന പരിപാടിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
ശാസ്ത്രീയമായ തേനീച്ച വളർത്തൽ, തേനീച്ച കൂട്ടിൽ നിന്നും ലഭിക്കുന്ന തേൻ,
മെഴുക് എന്നിവയുടെ സംസ്ക്കരണവും, മൂല്യവർദ്ധനവും വിപണനവും,
ശാസ്ത്രീയമായ തേനീച്ച വളർത്തലിലൂടെ സുസ്ഥിരമായ വരുമാന മാർഗ്ഗം ഉണ്ടാക്കുക, ചെറുതേനീച്ച വളർത്തൽ എന്നിവയുമായി ബന്ധപ്പെട്ട വിവിധ
വിഷയങ്ങളിൽ ക്ലാസ്സുകളും പ്രായോഗിക പരിശീലനവും ലഭിക്കുന്നതാണ്. തേനീച്ച
കർഷകർക്കും തേനീച്ച കൃഷി ചെയ്യാൻ താത്പര്യമുള്ളവർക്കും
ശാസ്ത്രീയ അറിവ് നേടാൻ ആഗ്രഹിക്കുന്നവർക്കും ഈ അവസരം
പ്രയോജനപ്പെടുത്താവുന്നതാണ്. ആദ്യം അപേക്ഷിക്കുന്ന 25 പേർക്കാണ്
തിരുവനന്തപുരം ജില്ലയിൽ ഉള്ളവർക്ക് മുൻഗണന ലഭിക്കുന്നതായിരിക്കും. ഉച്ചഭക്ഷണം, താമസം, യാത്രാബത്ത എന്നിവ ഉണ്ടായിരിക്കുന്നതല്ല. താൽപര്യമുള്ളവർ 9744660642 എന്ന ഫോൺ നമ്പറിൽ പേര്
രജിസ്റ്റർ ചെയ്യേണ്ടതാണ്. വിളിക്കേണ്ട സമയം പ്രവർത്തി ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 4 വരെ.
