തിരുവനന്തപുരം : വയലാർരാമവർമ്മയുടെ തൊണ്ണൂറ്റി എട്ടാം ജന്മവാർഷികദിനത്തിൽ പ്രിയ ഗന്ധർവ്വ കവിയ്ക്ക് പ്രണാമമർപ്പിച്ചു കൊണ്ട് വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ രാവിലെ 7. 30ന് വെള്ളയമ്പലം വയലാർ സ്ക്വയറിൽ സ്ഥാപിച്ചിട്ടുള്ള വയലാർ പ്രതിമയ്ക്ക് മുൻപിൽ പുഷ്പാർച്ചനയും സംഗീതാർച്ചനയും നടന്നു.
തലസ്ഥാന നഗരിയിലെ വിവിധ നിയോജകമണ്ഡലങ്ങളിൽ ജനവിധി തേടുന്ന ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ, അഡ്വ.വി.കെ. പ്രശാന്ത്, കെ. മുരളീധരൻ,ആർ. ശ്രീലേഖ ,സി .പി . ജോൺ, സുധീർ കരമന, കരമന ജയൻ, സാഹിത്യകാരൻ ജോർജ് ഓണക്കൂർ,മുൻ നിയമസഭാ സ്പീക്കർ എം. വിജയകുമാർ,അഡ്വ. കെ ചന്ദ്രിക, ജയചന്ദ്രൻ കല്ലിങ്കൽ, സി.എം.പി ജില്ലാ സെക്രട്ടറി എം. ആർ മനോജ്, വയലാർ രാമവർമ്മ സാംസ്കാരിക വേദി പ്രസിഡൻറ് ഡോ. ജി. രാജ് മോഹൻ, സെക്രട്ടറി മണക്കാട് രാമചന്ദ്രൻ , മുക്കം പാലമൂട് രാധാകൃഷ്ണൻ, ജയശ്രീ ഗോപാലകൃഷ്ണൻ,വിജയകുമാർ ശാസ്തമംഗലം ഗോപൻ തുടങ്ങിയ പ്രമുഖ വ്യക്തികൾ പുഷ്പാർച്ചന നടത്തി വയലാറിനെ അനുസ്മരിച്ചു. സാംസ്കാരിക വേദി വനിതാ വിഭാഗം പ്രസിഡൻറ് സതി തമ്പി, സെക്രട്ടറി മിനി ദീപക്, സിനിമാപിന്നണി ഗായകരായ ശ്രീറാം, രവിശങ്കർ, വയലാർ സിംഗേഴ്സ് ഗ്രൂപ്പിൻറെ പ്രസിഡൻറ് രഞ്ജിനി സുധീരൻ, സെക്രട്ടറി ശ്രീജിത്ത് തുടങ്ങി കലാ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത വയലാർ അനുസ്മരണ ദിനത്തിൽ വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെ 50 ഓളം ഗായകർ ചേർന്ന് വയലാർ ഗാനങ്ങൾ അവതരിപ്പിച്ചു. വയലാറിൻറെ ഓർമ്മകളെ എന്നും മലയാളികളുടെ ഹൃദയത്തോടൊപ്പം ചേർത്തുനിർത്തുന്ന നിരവധി പരിപാടികളിലൂടെ ശ്രദ്ധേയമായ സംഘടനയാണ് തിരുവനന്തപുരം വയലാർ രാമവർമ്മ സാംസ്കാരിക വേദി.
2026-03-25
