വട്ടിയൂർക്കാവ് :-വട്ടിയൂർക്കാവ് നിവാസികളുടെ സ്വപ്നം പൂവണിയുന്നു.വർഷങ്ങളായി വികസന മുരടിപ്പിൽ കിടന്ന വട്ടിയൂർക്കാവിനെ വികസനത്തിന്റെ പൂക്കാലം നൽകിയിരിക്കുകയാണ് വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത്.
വട്ടിയൂർക്കാവിന്റെ മുഖചഛായ മാറ്റുന്ന പദ്ധതികൾ യാഥാർത്ഥ്യത്തിലേക്ക്
വട്ടിയൂർക്കാവ് ജംഗ്ഷന്റെയും അനുബന്ധ റോഡുകളുടെയും,വ്യാപാരികളുടെ പുനരധിവാസ സമൂച്ചയത്തിന്റെയും നിർമ്മാണ ഉദ്ഘാടനം വട്ടിയൂർക്കാവിൽ നടന്നു
നാടിന്റെ സ്വപ്ന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം നിർവഹിച്ചു
നാട് വികസന കുതിപ്പിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞൂ.സംസ്ഥാനത്ത് എവിടെ നോക്കിയാലും അവിടങ്ങളിലെല്ലാം വികസനങ്ങൾ നടക്കുന്നതായി കാണാൻ കഴിയും
വട്ടിയൂർക്കാവ് ജംഗ്ഷൻ ട്രാഫിക് കുഴുക്കിൽ കിടക്കുകയായിരുന്നു
അത് ഇപ്പോൾ മാറുകയാണ്.
531കോടി കിഫ്‌ബി വഴി വട്ടിയൂർക്കാവിൽ അനുവദിച്ചിരിക്കുകയാണ്.ഇനിയും മറ്റ് വികസനങ്ങൾ ഇവിടെ നടപ്പിലാക്കുമെന്നും പിണറായിവിജയൻ പറഞ്ഞൂ.
ചടങ്ങിൽ വട്ടിയൂർക്കാവ് എംഎൽഎ വി.കെ പ്രശാന്ത് അധ്യക്ഷനായിരുന്നു
ട്രിഡ ചെയർമാൻ കെ.സി വിക്രമൻ,ഇ ജി മോഹനൻ,ജി രാധാകൃഷ്ണൻ,ജയശ്ചന്ദ്രൻ കല്ലിംഗൽ, കല്ലടനാരായണപിള്ള വിനീത് വി ജി,ആരോമൽ കെ ജി ,രവി കല്ലുമല,അനിൽ,തമ്പാനൂർ രാജീവ്,സതീഷ് കുമാർ,ഓ എ ഷാഹുൽ ഹമീദ് തുടങ്ങിയവർ സംസാരിച്ചു
