തിരുവനന്തപുരം:വഞ്ചിയൂര്‍ കോടതിയില്‍ ജൂനിയര്‍ അഭിഭാഷകയെ സീനിയര്‍ അഭിഭാഷകന്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി.
മുഖത്ത് ഗുരുതരമായി പരിക്കേറ്റ അഭിഭാഷക ആശുപത്രിയില്‍ ചികില്‍സ തേടി.
എല്ലാവരുടെയും മുന്നില്‍ വച്ച് മര്‍ദ്ദിക്കുക, ശേഷം മാപ്പു പറയുക എന്നതാണ് എല്ലായ്‌പ്പോഴും സീനിയർ അഭിഭാഷകന്‍ ചെയ്യുന്നത് എന്ന് പറയുന്നു. ദേഷ്യം വന്നാല്‍ ഫയലുകള്‍ മുഖത്തേക്കു വലിച്ചെറിയുകയും ഇത്തരത്തിലുള്ള പെരുമാറ്റം മറ്റുള്ളവരോടും കാണിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു. തന്നെ ഗര്‍ഭിണിയായിരുന്ന സമയത്തും അഭിഭാഷകന്‍ ഉപദ്രവിച്ചിട്ടുണ്ടെന്ന് യുവതി കൂട്ടിചേര്‍ത്തു. സംഭവത്തില്‍, ബാര്‍ കൗണ്‍സിലിലും ബാര്‍ അസോസിയേഷനിലും പോലിസിലും പരാതി നല്‍കാനാണ് തീരുമാനം എന്നും അവര്‍ പറഞ്ഞു.
ബാർ അസോസിയേഷൻ ഇടപെടണം:AlLU തിരുവനന്തപുരം ജില്ലാ കമ്മിറ്റി
യുവ അഭിവാഷക ശ്യാമിലിക്കു നേരെ അഡ്വ: ബെയ്ലിൻ ദാസ് നടത്തിയ ക്രൂരമർദ്ദനത്തിൽ ശക്തമായ പ്രതിഷേധിക്കുന്നു, കുറ്റക്കാരനായ ബെയ്ലിൻ ദാസിനെതിരെ അതിശക്തമായ നടപടികൾ നിയമ സംവിധാനത്തിൻ്റെ ഭാഗത്തുനിന്നും ബാർ അസോസിയേഷന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് ആവശ്യപ്പെടുന്നു.
