വിഷ്ണുവിൻ്റെ ഭൗതിക ശരീരം ഉടൻ നാട്ടിലെത്തിക്കും; വി.മുരളീധരൻ1 min read

 

തിരുവനന്തപുരം :ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍
വീരമൃത്യു വരിച്ച മലയാളി ജവാൻ, തിരുവനന്തപുരം പാലോട് സ്വദേശി വിഷ്ണുവിൻ്റെ ഭൗതിക ശരീരം ഉടൻ നാട്ടിലെത്തിക്കും. ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മുൻ കേന്ദ്രമന്ത്രി
വി. മുരളീധരൻ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഛത്തീസ്ഗഡ് പോലീസുമായി
വി. മുരളീധരൻ ബന്ധപ്പെട്ടു. വിഷ്ണുവിൻ്റെ കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും വി.മുരളീധരൻ പറഞ്ഞു.

Leave a Reply