വിസി നിയമന അഭിമുഖം- പാനൽ സർക്കാറിന് സമർപ്പിച്ചു1 min read

 

തിരുവനന്തപുരം :ഡിജിറ്റൽ,സാങ്കേതിക സർവ്വകലാശാലകളിലെ വൈസ് ചാൻസലർമാരെ നിയമിക്കുന്നതിനുള്ള അഭിമുഖം പൂർത്തിയാക്കി രണ്ടു സർവകലാശാലകൾ ക്കുമുള്ള വിസി മാരുടെ പാനൽ  ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് സീൽ വച്ച കവറിൽ കൈമാറിയ ശേഷം രണ്ട് കമ്മിറ്റികളുടെയും ചെയർമാനായ റിട്ട: ജസ്റ്റിസ് സുധാoശു ധൂലിയ ശനിയാഴ്ച ഡൽഹിക്ക് മടങ്ങി.

പാനലിൽ നിന്നും മുഖ്യമന്ത്രി നിർദ്ദേശിക്കുന്ന മുൻഗണനാക്രമം അനുസരിച്ച്  വിസി യെ ഗവർണർ നിയമിക്കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

നാലു ദിവസത്തെ സിറ്റിങ്ങിന് സുപ്രീംകോടതി നിർദ്ദേ ശപ്രകാരം ബിസിനസ്‌ ക്ലാസ്സ്‌ വിമാനയാത്രയ്ക്ക് പുറമെ 12 ലക്ഷം രൂപ(സിറ്റിങ്ങിന് 3 ലക്ഷം രൂപ വീതം) സിറ്റിംഗ് ഫീയായി ജസ്റ്റിസിനുനൽകി. എന്നാൽ സേർച്ച്‌ കമ്മറ്റിയിലെ  അംഗങ്ങളായ നാല് പ്രൊഫസർമാർക്ക്  നാൽപ്പതിനായിരംരൂപ വീതം മാത്രമാണ് സർക്കാർ അനുവദിച്ചത്. സേർച്ച്‌ കമ്മിറ്റിയിൽ സുപ്രധാന പങ്കുവഹിച്ച അക്കാദമിക് വിദഗ്ധർക്ക് നൽകേണ്ട  സിറ്റിംഗ് ഫീ സുപ്രീം കോടതി ഉത്തരവിൽ നിഷ്കർഷിച്ചിരുന്നില്ല.
കമ്മിറ്റിയിലെ അംഗങ്ങൾ എല്ലാവരും സംസ്ഥാനത്തിന് പുറത്തുള്ള ഐഐടി കളിലെ പ്രൊഫസർ മാരായിരുന്നു. ഓരോ കമ്മിറ്റിയിലും രണ്ടുപേർ ഗവർണറും രണ്ടുപേർ സർക്കാരും നിർദ്ദേശിച്ച പ്രതിനിധികളായിരുന്നു.

സർക്കാർ പ്രതിനിധികൾ സർക്കാരിന് താല്പര്യമുള്ളവരുടെ പേരുകൾ പട്ടികയിൽ ഉൾപ്പെടുത്തിയതായി അറിയുന്നു.
നാലുപേരുടെ പേരുകൾ വീതമാണ് പാനലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

സുപ്രീം കോടതി വിധിയെ തുടർന്ന് കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് സാങ്കേതിക സർവ്വകലാശാല വിസി പദവി ഒഴിയേണ്ടിവന്ന ഡോ:എം.എസ്. രാജശ്രീ യുടെ പേര് സാങ്കേതിക സർവ്വകലാശാല
വിസിപാനലിലും, ഗവർണർ പിരിച്ചു വിടൽ നോട്ടീസ് നൽകിയെങ്കിലും കോടതി ഇടപെടലിലൂടെ കാലാവധി പൂർത്തിയാക്കിയ
മുൻ ഡിജിറ്റൽ സർവകലാശാല വിസി ഡോ: സജി ഗോപിനാഥന്റെ പേര്  ഡിജിറ്റൽ വിസി പാനലിലും കമ്മിറ്റിയിലെ സർക്കാർ നിർദ്ദേശിച്ച അംഗങ്ങളുടെ
ശുപാർശ പ്രകാരം പാനലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സർക്കാർ ഗവർണർക്ക് നൽകുന്ന പട്ടികയിൽ ഇവർക്ക് രണ്ടുപേർക്കുമാവും മുഖ്യമന്ത്രി മുൻഗണന നൽകുക.

M.S.രാജശ്രീ രണ്ട് വിസി മാരുടെ ഇന്റർവ്യൂവിലും പങ്കെടുത്തുവെങ്കിലും സജി ഗോപിനാഥ് ഡിജിറ്റൽ വിസി ഇന്റർവ്യൂവിൽ മാത്രമാണ് പങ്കെടുത്തത്.

ഗവർണർ താൽക്കാലിക വിസി മാരായി നിയമിച്ച ഡിജിറ്റൽ, സാങ്കേതിക, കണ്ണൂർ സർവ്വകലാശാലകളിലെവിസിമാരായ ഡോ: സിസാ തോമസ്, ഡോ. കെ. ശിവപ്രസാദ്, ഡോ. സാജു, എന്നിവരും
ഡിജിറ്റൽ യൂണിവേഴ്സിറ്റി രജിസ്ട്രാർ,NIT,കൊച്ചി, കേരള,ഡൽഹി സർവ്വ കലാശാലകളിലെ പ്രൊഫസർമാർ എന്നിവർ ഉൾപ്പെടെ 64 പേരാണ് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്ന നാലു ദിവസത്തെ അഭിമുഖത്തിൽ പങ്കെടുത്തത്.

സർക്കാർ മുൻഗണ നിശ്ചയിച്ച് പാനൽ ഗവർണർക്ക് സമർപ്പിച്ചാലും,
വിസി നിയമനത്തിൽ സർക്കാരിന് യാതൊരു പങ്കും ഉണ്ടാകാൻ പാടില്ലെന്നും, യുജിസി പ്രതിനിധിയെ ഒഴിവാക്കിയുള്ള സേർച്ച്‌ കമ്മിറ്റി നിയമപരമല്ലെന്നും, ഇവ സുപ്രീംകോടതി ഫുൾ ബെഞ്ച് വിധികൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി ഗവർണർ സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടുള്ള റിവ്യൂ ഹർജിയിൽ തീരുമാനമാകാതെ
വിസി നിയമന കാര്യത്തിൽ ഗവർണർ തീരുമാനം കൈക്കൊള്ളൻ ഇടയില്ല.

വിസി നിയമനത്തിനുള്ള വിജ്ഞാപനം, അപേക്ഷകൾ സ്വീ കരിക്കൽ, അപേക്ഷയുടെ സൂക്ഷ്മ പരിശോധന, ഇന്റർവ്യൂവിന്റെ ഏകോപനം എന്നിവയ്ക്ക് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി യെയാണ് സുപ്രീം കോടതി ചുമതലപ്പെ ടുത്തിയിട്ടുള്ളത്.മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി
ഗവർണറെയും രാജ്ഭവനെയും സേർച്ച്‌ കമ്മിറ്റി രൂപീകരണത്തിൽ നിന്നും സുപ്രീം കോടതി പൂർണ്ണമായും ഒഴിവാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *