തിരുവനന്തപുരം യൂണിവേഴ്സിറ്റി ബോയ്സ് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടികൂടി1 min read

തിരുവനന്തപുരം :യൂണിവേഴ്‌സിറ്റി കോളജ് ബോയ്‌സ് ഹോസ്റ്റലില്‍ എക്‌സൈസ് പരിശോധന. ആളില്ലാത്ത മുറിയിൽ നിന്നും 20 ഗ്രാം കഞ്ചാവ് പിടികൂടി. എക്‌സൈസിന്റെ മണ്ണന്തല റെയിഞ്ച് ഇൻസ്പെക്ടർ ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിലെ 20 ഓളം മുറികളിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. അതിൽതന്നെ നാലു മുറികളിൽ നിന്നാണ് കഞ്ചാവ് എക്സൈസ് കണ്ടെടുത്തത് .

Leave a Reply

Your email address will not be published. Required fields are marked *