തിരുവനന്തപുരം :തിരുവനന്തപുരം റവന്യൂ ജില്ല കലോത്സവത്തിൽ മിമിക്രി വേദിയിൽ ഓൾഡ് ഈസ് ഗോൾഡ് എന്ന വ്യത്യസ്ത ഇനവുമായി പ്രേക്ഷകരെ കയ്യിലെടുത്ത് താരമായി മരുതൂർക്കോണം പിടിഎം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ അഭിനവ് വിനോദ് . അതേ സ്കൂളിലെ അധ്യാപകനും പ്രശസ്ത മിമിക്രി താരവും ആയിരുന്ന മെന്റലിസ്റ്റ് വിനോദ് ശാന്തിപുരത്തിന്റെ മകനാണ് അഭിനവ് ഡി വിനോദ്.
അച്ഛൻ വിനോദ് ശാന്തിപുരം തന്നെയാണ് മിമിക്രിയിലെ ആദ്യ ഗുരു. ഇപ്പോൾ നാല് വർഷം തുടർച്ചയായി സംസ്ഥാന കലോത്സവത്തിലെ മിമിക്രി വിജയിയായ ശിവജിത്ത് ശിവനാണ് അഭിനവിനെ പരിശീലിപ്പിക്കുന്നത്.
