ഹൃദയഘാത പ്രഥമ ശുശ്രൂഷാ പരിശീലനം1 min read

തിരുവനന്തപുരം :സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഹൃദയാഘാത പ്രഥമ ശുശ്രൂഷാ ബാധവത്ക്കരണ ക്യാമ്പയിനായ ‘ഹൃദയപൂര്‍വ’ത്തിന്റെ ഭാഗമായി മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഐഎംഎയുടെ നേതൃത്വത്തില്‍ പ്രസ് ക്ലബില്‍ പരിശീലനം സംഘടിപ്പിച്ചു.

ഐഎംഎ ബിഎല്‍എസ് ചെയര്‍മാന്‍ ഡോ. പ്രദീപ് കിടങ്ങൂര്‍, കണ്‍വീനര്‍ ഡോ. അരുണ്‍ മോഹന്‍, വിമല്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു..

ഹൃദയാഘാതം ഉണ്ടാകുന്ന രോഗിയ്ക്ക് ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് നല്‍കുന്ന ശാസ്ത്രീയമായ പ്രഥമ ശുശ്രൂഷാ പരിശീലനമാണ് നല്‍കിയത്.. ആധുനിക മാനിക്കിനുകളുടെ സഹായത്തോടെയായിരുന്നു പരിശീലനം. മാദ്യമപ്രവര്‍ത്തകരും മാധ്യമ വിദ്യാര്‍ത്ഥികളും പരിശീലന പരിപാടിയുടെ ഭാഗമായി.

Leave a Reply

Your email address will not be published. Required fields are marked *