സമയബന്ധിതമായി SIR ജോലി പൂർത്തിയാക്കിയ ബി എൽ ഓ രാജീവിനെ അഭിനന്ദിച്ച് ജില്ലാ കലക്ടർ1 min read

തിരുവനന്തപുരം:സമയബന്ധിതമായി SIR ജോലി പൂർത്തിയാക്കിയ ബി എൽ ഓ രാജീവിനെ അഭിനന്ദിച്ച് ജില്ലാ കലക്ടർ. കോവളം മണ്ഡലത്തിലെ ബി എൽ ഓ ആണ് രാജീവ്‌.

“ശാരീരിക അവശതകളെ അവഗണിച്ചുകൊണ്ട് സമയബന്ധിതമായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള എസ്‌ഐആര്‍ പട്ടിക പൂര്‍ത്തിയാക്കിയ കോവളം നിയോജക മണ്ഡലത്തിലെ ബിഎല്‍ഒ എസ്.രാജീവിന് അഭിനന്ദനങ്ങള്‍. രാജീവിന്റെ പ്രവര്‍ത്തനങ്ങള്‍ സബ് കലക്ടര്‍ ഒ.വി.ആല്‍ഫ്രഡ് രണ്ടാഴ്ച മുന്‍പ് വീട്ടിലെത്തി നേരിട്ട് മനസിലാക്കിയിരുന്നു. തുടര്‍ന്ന് മറ്റ് ബി എല്‍ഒമാര്‍ക്ക് പരിശീലനം നല്‍കാനുള്ള ചുമതലയും നല്‍കി.

കോവളം മണ്ഡലത്തിലെ 83-ാം നമ്പര്‍ ബൂത്തായ കൃഷിഭവനിലെ 777 വോട്ടര്‍മാരുടെ പട്ടികയാണ് 25ന് വൈകിട്ട് പൂരിപ്പിച്ചു നല്‍കിയത്. ആറു വര്‍ഷമായി ഇതേ ബുത്തിലെ ബിഎല്‍ഒ ആണ് രാജീവ്. ജന്മനാ പോളിയോ ബാധിച്ചതിനാല്‍ ബുദ്ധിമുട്ടിയാണ് നടക്കുന്നത്. അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിനും അര്‍പ്പണ മനോഭാവത്തിനും അഭിനന്ദനങ്ങള്‍ നേരുന്നുവെന്നും കലക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *