തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം കൈവരിച്ച അഭിഭാഷകർക്ക് തിരുവനന്തപുരം ബാർ അസോസിയേഷൻ സ്വീകരണം നൽകുന്നു. ജനുവരി 17 ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ന് ബാർ അസോസിയേഷൻ ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ തിരുവനന്തപുരം ലോക്സഭാ എം.പി ഡോ. ശശി തരൂർ മുഖ്യാതിഥിയായി പങ്കെടുക്കും.
ബാർ അസോസിയേഷനിലെ ദീർഘകാല അംഗവും തിരുവനന്തപുരം നഗരസഭാ മേയറുമായ വി.വി. രാജേഷ് ഉൾപ്പെടെ, വിവിധ തദ്ദേശ വാർഡുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അസോസിയേഷൻ അംഗങ്ങളായ ജനപ്രതിനിധികളെയാണ് ചടങ്ങിൽ ആദരിക്കുന്നത്.
അസോസിയേഷൻ പ്രസിഡന്റ് ജി. ഗോപിദാസ്, സെക്രട്ടറി വള്ളക്കടവ് ജി. മുരളീധരൻ എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ നേരിട്ട് ക്ഷണിക്കാൻ അസോസിയേഷൻ ഭാരവാഹികൾ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും, ഏതെങ്കിലും കാരണവശാൽ അറിയിപ്പ് ലഭിക്കാത്തവർ ഉണ്ടെങ്കിൽ 16-ാം തീയതിക്ക് മുൻപായി ബാർ അസോസിയേഷൻ ഓഫീസുമായി ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
ജി. ഗോപിദാസ് (പ്രസിഡന്റ്): 9447654750
ജി. മുരളീധരൻ (സെക്രട്ടറി): 9447244006
സെബാസ്റ്റ്യൻ സൈമൺ (ജോയിന്റ് സെക്രട്ടറി): 9446788372
