മാധ്യമ പ്രവർത്തകയെ അപമാനിച്ചു എന്ന കേസിൽ സുരേഷ് ഗോപിക്ക് മുൻ‌കൂർ ജാമ്യം1 min read

കൊച്ചി :മാധ്യമ പ്രവർത്തകയെ അപമാനിച്ചു എന്ന കേസിൽ സുരേഷ് ഗോപിക്ക് മുൻ‌കൂർ ജാമ്യം.

മാധ്യമപ്രവര്‍ത്തകയെ അപമാനിചെന്ന കേസില്‍ സുരേഷ് ഗോപിക്കെതിരേ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയ സാഹചര്യത്തിലാണ് മുൻകൂര്‍ ജാമ്യാപേക്ഷയുമായി സുരേഷ് ഗോപി ഹൈക്കോ ടതിയെ സമീപിച്ചത്. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടാൻ കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഇല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മുൻകൂര്‍ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ സര്‍ക്കാര്‍ നിലപാടറിയിക്കാൻ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. അതിന് പിന്നാലെയാണ് കേസ് ഇന്ന് വീണ്ടും പരിഗണിച്ചത്.

മോശം ഉദ്ദേശത്തോടെ സുരേഷ് ഗോപി സ്പര്‍ശിച്ചെന്ന് വ്യക്തമാക്കിയ മാധ്യമ പ്രവര്‍ത്തകയുടെ പരാതിയിലാണ് കോഴിക്കോട് നടക്കാവ് പോലീസ് സുരേഷ് ഗോപിക്കെതിരേ കേസെടുത്തത്. പരാതിയില്‍ 354 A വകുപ്പ് ചുമത്തിയാണ് പോലീസ് കേസ് എടുത്തത്. സുരേഷ് ഗോപിയെ ചോദ്യംചെയ്ത് നേരത്തെ വിട്ടയച്ചിരുന്നു. എന്നാല്‍, ഗുരുതര വകുപ്പ് ചുമത്തിയ സാഹചര്യത്തിലാണ് മുൻകൂര്‍ ജാമ്യം തേടി അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.

കോഴിക്കോട് നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തുടര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിനിടെ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയുടെ  തോളില്‍ സാധാരണ രീതിയിൽ കൈവെക്കുകയായിരുന്നു.എന്നാൽ ദുരുദ്ദേശത്തോടെ വീണ്ടും തോളില്‍ കൈവെചെന്നും   ആവര്‍ത്തിച്ചപ്പോള്‍ സുരേഷ് ഗോപിയുടെ കൈ തട്ടിമറ്റി എന്നുമാണ് മാധ്യമപ്രവര്‍ത്തക പരാതി പെട്ടത്.

വാത്സല്യപൂര്‍വ്വമായിരുന്നു തന്റെ പെരുമാറ്റമെന്നായിരുന്നു സുരേഷ് ഗോപി വിശദീകരിച്ചത് . മാധ്യമപ്രവര്‍ത്തകയ്ക്ക് എന്തെങ്കിലും തരത്തിലുള്ള വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായും അദ്ദേഹം  അന്ന് പറഞ്ഞിരുന്നു . എന്നാല്‍, ഇത് തള്ളിക്കൊണ്ടാണ് മാധ്യമപ്രവര്‍ത്തക പരാതിയുമായി മുന്നോട്ടുപോയത്.സംഭവത്തെ കുറിച്ചുള്ള വീഡിയോയിൽ മാധ്യമപ്രവർത്തകയുടെ ഭാഗത്തു നിന്നും യാതൊരു നീരസവും പ്രകടമായിരുന്നില്ലെന്ന് വ്യക്തമായിരുന്നു. ആദ്യം ചിരിയോടെ നേരിട്ട മാധ്യമ പ്രവർത്തക പിന്നെ പരാതിയുമായി പോയതിനുപിന്നിൽ രാഷ്ട്രീയമുണ്ടെന്നാണ് ബിജെപി ആരോപണം.

Leave a Reply