SSLC വിജയശതമാനം 99.70,%….68694 പേർക്ക് ഫുൾ A+1 min read

19/5/23

തിരുവനന്തപുരം :ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി ഫലം പ്രഖ്യാപിച്ചു. സെക്രട്ടേറിയറ്റിലെ പി ആര്‍ ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.

എസ്‌എസ്‌എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 4,19,128 വിദ്യാര്‍ത്ഥികളാണ് ഇക്കൊല്ലം പരീക്ഷയെഴുതിയത്. ഇതില്‍4,17,864 വിദ്യാര്‍ത്ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 99. 70 ആണ് ഇത്തവണത്തെ വിജയ ശതമാനം. 99.26 ശതമാനമായിരുന്നു കഴിഞ്ഞ തവണ. 0.44 ശതമാനം വര്‍ദ്ധനയുണ്ടായി. 68,694 വിദ്യാര്‍ത്ഥികളാണ് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത്. കഴിഞ്ഞ തവണ 44,363 വിദ്യാര്‍ത്ഥികളാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയിരുന്നത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് എ പ്ലസ് കിട്ടിയത് മലപ്പുറം ജില്ലയിലാണ്. 4,856പേര്‍ക്കാണ് ഇവിടെ ഫുള്‍ എ പ്ലസ് കിട്ടിയത്. 2581 സ്കൂളുകള്‍ 100 ശതമാനം വിജയം നേടി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 447 സ്കൂളുകള്‍ കൂടി.

വിജയശതമാനം കൂടിയ റവന്യൂ ജില്ല – കണ്ണൂര്‍( 99.94). വിജയ ശതമാനം കുറഞ്ഞ റവന്യൂ ജില്ല – വയനാട് ( 98.41). വിജയശതമാനം കൂടിയ വിദ്യാഭ്യാസ ജില്ല- പാല, മൂവാറ്റുപുഴ (100). വിജയശതമാനം കുറ‍ഞ്ഞ വിദ്യാഭ്യാസ ജില്ല- വയനാട് (98.41). 66.67 ആണ് എസ്‌എസ്‌എല്‍സി പ്രൈവറ്റ് വിജയ ശതമാനം .

ടിഎച്ച്‌എസ്‌എല്‍സിയില്‍ 2914 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 2913പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 99.9 ആണ് വിജയശതമാനം. 288പേര്‍ ഫുള്‍ എ പ്ലസ് നേടി.

ഫലം വൈകിട്ട് നാലു മുതല്‍ PRD LIVE മൊബൈല്‍ ആപ്പിലും www.prd.kerala.gov.in, https://results.kerala.gov.in, https://examresults.kerala.gov.in, https://pareekshabhavan.kerala.gov.in, https://results.kite.kerala.gov.in, https://sslcexam.kerala.gov.in എന്നീ സൈറ്റുകളിലും ലഭിക്കും.

ജൂണ്‍ ഏഴ് മുതല്‍ 14 വരെയാണ് സേ പരീക്ഷ. പ്ലസ് വണ്‍ ക്ലാസുകള്‍ ജൂലായ് അഞ്ച് മുതല്‍ ആരംഭിക്കും. സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യം നല്‍കിത്തുടങ്ങും.

Leave a Reply