തിരുവനന്തപുരം: ശ്രീവിദ്യ കലാനികേതൻ കൾച്ചറൽ സൊസൈറ്റിയുടെ ഈ വർഷത്തെ പൂര സ്‌കാര പ്രഖ്യാപിച്ചു. ശ്രീവിദ്യ കലാനിധി പുരസ്‌കാരം പത്മ ശ്രീ ഡോ കെ ഓമനക്കുട്ടി അവർകൾക്കും അഭിനേതാവായ രാഘവനും നൽകി ആദരിക്കുകയാണ്. മലയാളികൾ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് കലാരംഗത്തേക്ക് കടന്നു വന്ന വയലിൻ വിസ്മയമായ ഗംഗ ശശിധരൻ എന്ന അനുഗ്രഹീത കലാകാരിക്ക് ശ്രീവിദ്യ ബാല പ്രതിഭാ പുരസ്‌കാരം നൽകി ആദരിക്കുന്നു. മികച്ച അധ്യാപികക്കുള്ള ഇന്ത്യൻ പ്രസിഡൻ്റിൻ്റെ അവാർഡ് കരസ്ഥമാക്കിയ ടീച്ചർ അംബിക കുമാരി അമ്മയ്ക്കും, ആയിരക്കണക്കിന് സംഗീതജ്ഞരെ നമ്മു ടെ സമൂഹത്തിനു നൽകിയ സംഗീത അധ്യാപിക പാൽകുളങ്ങര അംബികാദേവി ക്കും ടീച്ചർക്കും ശ്രീവിദ്യ ഗുരുപുരസ്‌കാരം നൽകി ആദരിക്കുന്നു.
മികച്ച സ്ത്രീ സംരംഭകർക്കുള്ള പുരസ്‌കാരം, ചെറിയ തുകയിൽ ഒരു നേര ത്തെ വിശപ്പടക്കാൻ ആരംഭിച്ച ചോറ്റുപാത്രം എന്ന പ്രസ്ഥാനം നടത്തുന്ന ശാലിൻ എലിസ് എബിക്കും കോവിഡ് കാലത്ത് മികച്ച പ്രവർത്തനം കാഴ്‌ചവച്ച സന്ധ്യാ ഗ്യാസിന്റെ ഉടമ സേതു ശിവൻകുട്ടിക്കും ശ്രീവിദ്യാകർമ്മ പുരസ്‌കാരം നൽകി ആദ രിക്കുന്നു. ആതുര സേവനരംഗത്തെ സുത്യർഹമായ പ്രവർത്തനമായ കാൻസർ രോഗി കൾക്ക് നൽകിവരുന്ന സഹായങ്ങൾക്ക് പ്രോത്സാഹനമായി റൂക്‌സിയ തച്ചറക്കലി നും സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി 1500ൽ പരം തയ്യൽ മെഷീനുകൾ വിധവ കൾക്ക് നൽകിക്കൊണ്ട് കേരളത്തിൽ ഉടനീളം പ്രവർത്തിച്ച ശൈലജ ശരത്തിനും ശ്രീവിദ്യ കരുണാ പുരസ്‌കാരം നൽകി ആദരിക്കുന്നു.
അനശ്വര കലാകാരി ശ്രീവിദ്യയുടെ ഓർമ്മകൾ നിലനിർത്തുന്നതിനായി നടിയും, നൃത്തഅധ്യാപികയുമായ അഞ്ചിതയും ഒരു സംഘം കലാകാരികളും ചേർന്നുണ്ടാക്കിയ കൾച്ചറൽ സൊസൈറ്റി ആണ് ശ്രീവിദ്യാ കലാനികേതൻ കൾച്ചറൽ സൊസൈറ്റി. മുൻ ഇന്ത്യൻ അംബാസിഡറും, വിദ്യാഭ്യാസ ചിന്തകനുമായ ടി പി ശ്രീനിവാസനും, ഭാര്യ ലേഖ ശ്രീനിവാസനും ആയിരുന്നു ഈ സൊസൈറ്റിയുടെ രക്ഷാധികാരികൾ. ലേഖ ശ്രീനിവാസന്റെ വിയോഗത്തിന് ശേഷം ടി പി ശ്രീനിവാസൻ ആ സ്ഥാനത്ത് തുടരുന്നു.
മുൻ മുഖ്യമന്ത്രിവിഎസ് അച്യുതാനന്ദൻ അവർകളുടെ നിര്യാണത്തിൽ സംസ്ഥാനം അനുശോചനം രേഖപ്പെടുത്തുന്നതിനാൽ 24 ആം തീയതി നടത്താനിരുന്ന ചടങ്ങ് 25 ലേക്ക് മാറ്റിയത്.തൈക്കാട്ഗണേശം ഓഡിറ്റോറിയത്തിൽ 25വൈകുന്നേരം 5മണിക്ക് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും. തുടർന്ന് ശ്രീവിദ്യാ കലാ നികേതൻ കൾച്ചറൽ സൊസൈറ്റി യിലെ കുട്ടികളുടെ കലാവിരുന്നും ഉണ്ടായിരിക്കുമെന്ന് സംഘടകർ അറിയിച്ചു.
