ശ്രീമദ് സദാനന്ദസ്വാമികൾ (1877-1924) ഇന്ന് 102-ാം മഹാസമാധിദിനം… സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ1 min read

കൊട്ടാരക്കര സദാനന്ദപുരംഅവധൂതാശ്രമം സ്ഥാപിച്ചസദാനന്ദ സ്വാമികൾ എന്നു വിഖ്യാതനായ രാമനാഥമേനോൻ ചിറ്റൂർ താലൂക്കിൽ തത്തമംഗലത്ത് പുത്തൻവീട്ടിൽചെറിയത് അമ്മയുടെയും അയ്യൻ വീട്ടിൽകേശവൻ നായരുടെയും പുത്രനായി 1052(1877) കുംഭമാസം 13-ാം തീയതി ജനിച്ചു.ചെറുപ്പത്തിൽ സ്കൂളിൽ പഠിച്ചുകൊണ്ടിരുന്ന കാലത്ത് വഴിയിൽ വച്ചു ഏതോ ദിവ്യദർശനം ഉണ്ടാവുകയും അതിൻ്റെഫലമായി ഭക്തിപരവശനായിനാടുവിട്ടു.പല സ്ഥലത്തും ചുറ്റിത്തിരിഞ്ഞ് തമിഴ്നാട്ടിലുള്ള ഒരു ആശ്രമത്തിൽ ചെന്നു ചേരുകയും ശാസ്ത്രങ്ങളും യോഗജ്ഞാനങ്ങളും അഭ്യസിച്ച് ഒരു ബ്രഹ്മനിഷ്ടനാവുകയും ചെയ്തു. തമിഴ്നാട്ടിൽ തായുമാനവർ സ്വാമികളുടെ സമാധി സ്ഥലത്തു കുറച്ചുകാലം പാർക്കുകയും അതിനുശേഷം ജ്ഞാനയാർ മലയിലെ ഗുഹയിൽ പോയി തപസ്സുചെയ്യുകയും ചെയ്തു. ഭക്തനായ കുതിരവട്ടത്തു കുഞ്ഞിക്കുട്ടൻതമ്പാൻ ഈ ഗുഹയിൽ ചെന്ന് അഭ്യർത്ഥിച്ചതിൻ്റെ ഫലമായി സ്വാമികൾ കേരളത്തിൽവന്നു. ആദ്യം അദ്ദേഹത്തിൻ്റെ പ്രവർത്തന കേന്ദ്രം തിരുവനന്തപുരമായിരുന്നു. “ചിത്സഭ” എന്ന പേരിൽ ഒരു സംഘടന രൂപികരിച്ച് അതിൻ്റെ ശാഖകൾ പല സ്ഥലത്തും സ്ഥാപിച്ചു. ആ സഭയുടെ തലസ്ഥാനമായി 1900-ൽസ്ഥാപിച്ച മo
മാണ് സുപ്രസിദ്ധമായ കൊട്ടാരക്കര,സദാനന്ദപുരം അവധൂതാശ്രമം. സ്വാമി സ്ഥാപിച്ച “ചിത്സഭ”യുടെ രക്ഷാധികാരി ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവായിരുന്നു. ജനങ്ങളെഭക്തിമാർഗ്ഗത്തിലേക്ക് തിരിച്ചുവരത്തക്കവണ്ണമുള്ള പ്രസംഗ പരമ്പരകൾ സദാനന്ദസ്വാമികൾ തമിഴിലും മലയാളത്തിലും വളരെനാൾ നടത്തിക്കൊണ്ടിരുന്നു. തിരുവിതാംകൂർ സർക്കാർ,കൊട്ടാരക്കര എം.സി. റോഡിൽ മുന്നൂറോളംഏക്കർ സ്ഥലം സദാനന്ദപുരം അവധുതാശ്രമത്തിന് പതിപ്പിച്ചുനൽകി. അതാണ് മനോഹരമായ സദാനന്ദപുരം അവധൂതാശ്രമം. തിരുവിതാംകൂറിൽ പ്രാക്കുളം പത്മനാഭപിള്ള, പ്രൊഫ. കെ. പരമുപിള്ള തുടങ്ങിയ ചുരുക്ക് ചില വ്യക്തികൾ മാത്രമേ ആശ്രമപ്രവർത്തനങ്ങളിൽ അദ്ദേഹത്തെ സഹായിച്ചിരുന്നുള്ളു. എന്നാൽ തമിഴ്നാട്, സിലോൺ, റംഗുൺ, കൽക്കട്ടാ , ബോംബെ മുതലായ സ്ഥലങ്ങളിലും വ്യാപാരം നടത്തിക്കൊണ്ടിരുന്ന അനവധി നാട്ടുക്കോട്ട ചെട്ടിയാരന്മാർ സദാനന്ദസ്വാമികളെ ഗുരുവായി വരിച്ചു അദ്ദേഹത്തിനു വേണ്ട ധനസഹായം ചെയ്തു കൊണ്ടിരുന്നു.ഒരു സിദ്ധവൈദ്യൻ കൂടിയായിരുന്നുസദാനന്ദ സ്വാമികൾ.തന്മൂലം അദ്ദേഹം സദാനന്ദപുരത്തിൽ ഒരു ഔഷധതോട്ടം ഉണ്ടാക്കുകയും വൈദ്യശാല തുറക്കുകയും ചെയ്തു.കൂടാതെ നെയ്ത്തുശാല , പാഠശാല, ഗോശാല, ക്ഷേത്രങ്ങൾ മുതലായവയും അദ്ദേഹം ആശ്രമത്തിൽ സ്ഥാപിച്ചിട്ടുണ്ട്.കേരളത്തിൽ പ്രസംഗ മണ്ഡപത്തിൽ കയറി ധർമ്മ പ്രഭാഷണം ആദ്യമായി നടത്താൻ തുടങ്ങിയ സന്യാസി സദാനന്ദസ്വാമികൾ ആണെന്നുള്ളത് എടുത്തുപറയേണ്ട ഒരു കാര്യമാണ്. “സദാനന്ദവിലാസം “എന്ന പേരിൽ മലയാളത്തിലും “അഗസ്ത്യൻ “എന്ന പേരിൽതമിഴിലും ഓരോ മാസികകൾ അദ്ദേഹം നടത്തിക്കൊണ്ടിരുന്നു. തത്ത്വ ബോധം (മലയാള വ്യാഖ്യാനം),ബ്രഹ്മാനന്ദ ലഹരി (മലയാള വ്യാഖ്യാനം) വിഗ്രഹാരാധന എന്നീഗ്രന്ഥങ്ങൾ മലയാളത്തിലും സമുദായ ശാസ്ത്രം,സന്താന രത്നം ,ഉപജാസമഞ്ജരി ,പ്രസംഗതിരുട്ട്,ഹിന്ദുമതസംസ്കാരം, തുടങ്ങിയ ഗ്രന്ഥങ്ങൾ തമിഴിലും പ്രസിദ്ധപ്പെടുത്തി.മഹാപ്രസാദ സ്വാമികൾ, ദയാനന്ദ സ്വാമികൾ ,ആത്മാനന്ദ സ്വാമികൾ, നിത്യാനന്ദസ്വാമികൾ ,ചിദാനന്ദസ്വാമികൾ തുടങ്ങിയവർ അദ്ദേഹത്തിൻ്റെ ശിഷ്യന്മാരിൽപ്രമുഖരാണ്.സദാനന്ദ സ്വാമികൾ 1099 (1924) മകരമാസം 9ാം തീയതി രാത്രി 11 മണിയോടുകൂടി മഹാസമാധിയടഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *