തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ മാത്രമല്ല, തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കേരളത്തിന്റെ എല്ലാ മണ്ഡലങ്ങളിലും ബിജെപിയുടെ താമരകള്‍ വിരിയുമെന്ന് ബിജെപി വൈസ് പ്രസിഡന്റും ശാസ്തമംഗലം കൗണ്‍സിലറും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആര്‍. ശ്രീലേഖ. കേരളത്തിലെ ജനങ്ങള്‍ എന്‍.ഡി.എയോടൊപ്പമാണ്. ഇടതു-വലതു മുന്നണികളുടെ ഭരണം ജനങ്ങള്‍ക്ക് മതിയായി. ഒരു മാറ്റത്തിന് അവര്‍ കൊതിക്കുന്നുണ്ടെന്നും വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച്‌കൊണ്ട് അവര്‍ പറഞ്ഞു.
നര്‍മ്മദ കോപ്ലക്സിന് സമീപമുള്ള ചുവരില്‍ താമര വരച്ചുകൊണ്ടാണ് ശ്രീലേഖ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ്, സംസ്ഥാന ഉപാധ്യക്ഷന്‍ കെ സോമന്‍, തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വി വി രാജേഷ്, ഡെപ്യൂട്ടി മേയര്‍ ആശാനാഥ് തുടങ്ങിയവരും ചടങ്ങില്‍ പങ്കാളികളായി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 8162 വോട്ടിന്റെയും തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ 231 വോട്ടിന്റെയും ഭൂരിപക്ഷത്തില്‍ ബിജെപി മുന്നിലെത്തിയ മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്.
