തിരുവനന്തപുരം :ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ കാർഡിയോളജി വിഭാഗത്തിന്‍റെ നേതൃത്വത്തിൽ വിവിധ കാർഡിയോളോജി ചികിത്സാ പ്രക്രിയകളുടെ സിമുലേറ്ററുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ‘ബാക്ക് ടു ദി ബേസിക്സ്’ എന്ന ട്രെയിനിംഗ് കോഴ്‌സിന്‍റെ പതിമൂന്നാമത്തെ വാർഷിക കോൺഫെറൻസ് 2026 ജനുവരി 16,17,18 തീയതികളിൽ നടത്തപ്പെടും. ഇതിൽ ഹൃദയാഘാതം, വാൽവ് രോഗങ്ങൾ, ജന്മനാലുള്ള ഹൃദ്രോഗങ്ങൾ തുടങ്ങിയവയുടെ രോഗനിർണയത്തിന്‍റെയും നൂതനമായ ചികിത്സാരീതികളുടെയും പരിശീലനം സിമുലേറ്റർ മുഖേന ഈ ശില്പശാലയിൽ നടത്തപ്പെടും. നവജാതശിശുക്കൾ മുതൽ മുതിർന്നവരെ വരെ ബാധിക്കുന്ന ജന്മനാലുള്ള ഹൃദ്രോഗങ്ങളെക്കുറിച്ചും ഇതിൽ പരിശീലനം നൽകും. ഹൃദയ താളത്തിലും മറ്റു അനുബന്ധ പ്രവർത്തനങ്ങളുടെ തകരാറുകൾക്കും പരിഹാരമായി ഹൃദയത്തിൽ ഘടിപ്പിയ്ക്കുന്ന കൃത്രിമ പേസ്മേക്കറുകളും മറ്റ് ഉപകരണങ്ങളെയും കുറിച്ചുള്ള സിമുലേറ്റർ ശില്പശാലകൾ ഈ കോഴ്സിന്‍റെ പ്രധാന ആകർഷണങ്ങളാണ്.
സിമുലേറ്ററുകൾ ഉപയോഗിച്ചുള്ള പരിശീലനമാണ് ഈ പ്രോഗ്രാമിന്‍റെ പ്രത്യേകത. ഇത് ഓരോ ചികിത്സാ പ്രക്രിയകൾ ചെയ്യുമ്പോൾ രോഗികളിൽ ഉണ്ടായേക്കാവുന്ന അപകട സാഹചര്യങ്ങളെ എങ്ങനെ പരിഹരിയ്ക്കണമെന്നു സിമുലേറ്ററുകളിലൂടെ പരിശീലിച്ച് പഠിക്കാൻ ട്രെയിനികളെ സഹായിക്കുന്നു. പെർക്യുട്ടേനിയസ് അയോർട്ടിക് വാൽവ് റീപ്ലേസ്‌മെൻറ് (ശസ്ത്രക്രീയ കൂടാതെ ഹൃദയത്തിന്റെ അയോർട്ടിക് വാൽവ് മാറ്റിവയ്ക്കൽ), ലേസർ ആൻജിയോപ്ലാസ്റ്റി, സിടി ഇമേജിംഗ് ആൻറ് വെറ്റ്‌ലാബ് സെഷനുകൾ (കാർഡിയാക് അനാട്ടമി) വെറ്റ് മോഡൽ ഓൺ റൊട്ടാബ്ലേഷൻ, അഡ്വാൻസ്ഡ് ഇൻട്രാകൊറോണറി ഇമേജിംഗ്, ഫിസിയോളജി അസസ്‌മെന്റ് എന്നിവയെക്കുറിച്ചുള്ള സിമുലേറ്റർ സെഷനുകളാണ് ഈ വർഷത്തെ പ്രധാന ആകർഷണങ്ങൾ. ഹൃദയപരിക്ഷീണത സമയത്ത് ഹൃദയത്തിന്‍റെ പ്രവർത്തനങ്ങളെ സജീവമാക്കാനായി സഹായിക്കുന്ന ഉപകരണങ്ങളായ ഐഎബിപി, ഏക്മൊ, ഇoപെല്ല തുടങ്ങിയ ഉപകരണങ്ങളുടെ പരിശീലനവും ശില്പശാലയും ഈ വർഷം ഉണ്ടാകും കടാവർ മനുഷ്യഹൃദയത്തിന്റെ ഡിസെക്ഷൻ ഈ വർഷത്തെ മറ്റൊരു പ്രധാന ആകർഷണമാണ്.
അടുത്തിടെ കാർഡിയോളജി ട്രെയിനിംഗ് കഴിഞ്ഞവരും ഇപ്പോൾ പഠിച്ചുകൊണ്ടിരിയ്ക്കുന്നവരുമായ ഏകദേശം 250 കാർഡിയോളജിസ്റ്റുകൾ ഇതിൽ പങ്കെടുക്കുന്നു. ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ കാർഡിയോളോജി വിഭാഗത്തിൽ നിന്നും പരിശീലനം നേടി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്‌ഠിയ്ക്കുന്ന വിദഗ്ദ്ധരായ പൂർവ വിദ്യാർഥികൾ ആണ് പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. ഫാക്കൽറ്റിയും ട്രെയിനികളും ക്ലിനിക്കൽ കേസുകളുടെ ചർച്ചകളിലും പങ്കെടുക്കുന്നു. കോഴ്‌സ് ബുക്കും കോൺഫറൻസിലെ എല്ലാ സെഷനുകളും അടങ്ങിയ സിഡിയും പങ്കെടുക്കുന്ന എല്ലാവർക്കും വിതരണം ചെയ്യും.
ഓർഗനൈസിംഗ് ടീം
1. ഡോ സഞ്ജയ് ബിഹാരി, എസ് സി ടി ഐ എം എസ് ടി ഡയറക്ടർ.
2. പ്രൊഫസർ, ഡോ. ഹരികൃഷ്ണൻ എസ്, കാർഡിയോളജി വിഭാഗം മേധാവി, ഓർഗനൈസിംഗ് സെക്രട്ടറി മൊബൈൽ:9895125101
ഈമെയില്‍: drharikrishnan@outlook.com
3. ഡോ. കൃഷ്ണമൂർത്തി കെ എം, സീനിയർ പ്രൊഫസർ കാർഡിയോളജി
4. ഡോ. കെ.കെ നാരായണൻ നമ്പൂതിരി, പ്രൊഫസർ കാർഡിയോളജി
