സാമൂഹിക സുരക്ഷ പെൻഷൻ വിതരണം നാളെ മുതൽ തുടങ്ങും :കെ. എൻ. ബാലഗോപാൽ1 min read

13/7/23

തിരുവനന്തപുരം :സമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണം ജൂലൈ 14 മുതല്‍ ആരംഭിക്കുംസാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണം ജൂലൈ 14 മുതല്‍  ആരംഭിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ നല്‍കുന്നതിനുവേണ്ടി 768 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ നല്‍കുന്നതിനായി 106 കോടി രൂപയും ഉള്‍പ്പെടെ 874 കോടി രൂപ അനുവദിച്ചതായി മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ 60 ലക്ഷത്തിലധികം ആളുകള്‍ക്ക് 1600 രൂപ വീതമാണ് പെന്‍ഷന്‍ നല്‍കുന്നത്.

നടപ്പ് സാമ്പത്തിക  വര്‍ഷത്തില്‍ സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകളെ നിശിതമായി വിമര്‍ശിച്ചാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ മാധ്യമങ്ങളോട് സംസാരിച്ചത്.

Leave a Reply