🪔 കവിത
💞 ശലഭ പ്രണയം 💞
ഒരു വർണ്ണശലഭമായെന്നരികിൽ
പറന്നെത്തിയ നേരം നിന്നിൽ ഞാൻ
അനുരാഗത്തിൻ നിറങ്ങൾ കണ്ടൂ
ഇനിയീ ശോണ വർണപുഷ്പത്തിൻ
ദളങ്ങങ്ങൾക്കായുസ്സെത്രയെന്നാലും
അവസാന ചുംബനം തന്നേ മടങ്ങുക!
ഇല്ലില്ല പ്രിയസഖീ പിരിയുവാനാകില്ല
നിന്നെയെനിക്കൊരിക്കലുമെന്നാകിലും
എന്റെയുമീവർണ്ണചിറകുകൾ തന്നായുസ്സ്
ക്ഷണനേരമീ ഭൂമിയിലെന്നറിയുന്നു ഞാൻ!

✍️ ആർ കെ അനിൽകുമാർ
