തിരുവനന്തപുരം :സംസ്ഥാനങ്ങളിൽ നടക്കുന്ന ഗവർണർ സർക്കാർ പോരിന്റെ പേരിൽ വിസി നിയമനങ്ങൾ ജുഡീഷ്യറിക്ക് വിട്ടുകൊടുക്കുന്നതിലൂടെ നീതിപീഠങ്ങൾ എക്സിക്യൂട്ടീവിന്റെ അധികാരങ്ങൾ കയ്യാളുന്ന അവസ്ഥ വരുന്നത് ദൗർഭാഗ്യകരമാണ്.
വളരെ നിർണായകമായ ഈ വിധിപ്രസ്താവം രാജ്യത്ത് പുതിയൊരു മാനദണ്ഡം സൃഷ്ടിക്കുകയാണ്.
സർവ്വകലാശാലകളിൽ ഇനിമുതൽ ഹൈക്കോടതിക്കോ സുപ്രീംകോടതിക്കോ വിരമിച്ച ജഡ്ജിമാരെ വെച്ച് വിസി നിയമനങ്ങൾ നടത്താനാവും.
കേരളത്തിലെ നാഷണൽ യൂണിവേഴ്സിറ്റി ആയ ന്യൂവാൽസിൽ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ചാൻസല ർ ആയതുകൊണ്ട് അദ്ദേഹം തന്നെ
സർവ്വകലാശാലയിൽ യുജിസി നിയമപ്രകാരം വിസി യെ നിയമിക്കുകയായിരുന്നു. ഭാവിയിൽ അദ്ദേഹവും വിസി നിയമനത്തിന് ഒരു വിരമിച്ച ഹൈക്കോടതി ജഡ്ജിയെ ചുമ തലപ്പെടുത്തികൂടെ ന്നില്ല.
സേർച്ച്കമ്മിറ്റിയിൽ അക്കാദമിക് അല്ലാത്ത വിരമിച്ച ന്യായാധിപനെ നിയോഗിക്കുന്നത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണ്. യുജിസി പ്രതിനിധിയെ ഒഴിവാക്കി കമ്മിറ്റി രൂപീകരിക്കുന്നതും യുജിസി നിയമങ്ങളുടെയും സംസ്ഥാന നിയമങ്ങളുടെയും ലംഘനമാണ്.
സാങ്കേതിക സർവകലാശാലയിലെ വിസി യായിരുന്ന ഡോ: എം.എസ്. രാജശ്രീ യുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയത് വിദ്യാഭ്യാസ വിദഗ്ധൻ അല്ലാത്ത ചീഫ് സെക്രട്ടറിയെ കമ്മിറ്റിയുടെ ചെയർമാനായി നിയമിച്ചിരുന്നു എന്നതിൻറെയും
യുജിസി പ്രതിനിധിയെ ഒഴിവാക്കി എന്ന പേരിലുമാണ്.
കണ്ണൂർ സർവ്വകലാശാല വിസി യായിരുന്ന പുനർ നിയമനം നൽകിയ ഡോ:ഗോപിനാഥ് രവീന്ദ്രന്റെ നിയമനത്തിൽ സർക്കാർ സമ്മർദ്ദം ചെലുത്തിയതിന്റെ പേരിലാണ് അദ്ദേഹത്തിൻറെ നിയമനം സുപ്രീംകോടതി അസാധു ആക്കിയത്.
നിലവിലുള്ള നിയമങ്ങൾ വ്യാഖ്യാനിച്ച് വിധിപ്രസ്താവം നടത്താൻ ബാധ്യതപെട്ട കോടതി തന്നെ യുജിസിയുടെയും, സംസ്ഥാന സർക്കാരിന്റെയും നിയമങ്ങൾപാടെ അവഗണിക്കുന്നത് നിരാശാജനകമാണ്..
സംസ്ഥാന സർവ്വകലാശാല നിയമങ്ങൾക്ക് വിരുദ്ധമായ കോടതി ഉത്തരവിനെതിരെ സർക്കാരോ സർവകലാശാലയോ പരാതിപ്പെടാൻ ഇടയില്ല. എന്നാൽ യുജിസി വ്യവസ്ഥകൾ ലംഘിച്ചു നടത്തുന്ന നിയമനങ്ങൾ രാജ്യവ്യാപകമായി സർവ്വകലാശാല വിസി നിയമങ്ങളെ ബാധിക്കുമെന്നത് കണക്കിലെടുത്ത് യുജിസി പുന പരിശോധന ഹജ്ജി സമർപ്പിക്കേണ്ടതാണ്. യുജിസി ഈ വിഷയത്തിൽ തുടർന്ന് ഇടപെടുമോ എന്നതാണ് വരും ദിനങ്ങളിൽ കാണേണ്ടത്. ഇക്കാര്യത്തിൽ മറ്റൊരു സമിതിയായ അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റിക്കും സുപ്രീം കോടതിയെ സമീപിക്കാവുന്നതാണ്.
*കോടതി വിധിയിലെ വൈരുദ്ധ്യങ്ങൾ*
വിസി നിയമനങ്ങൾ യുജിസിയുടെയും സംസ്ഥാന സർവ്വകലാശാല നിയമങ്ങളുടേയും അടിസ്ഥാനത്തിൽ ആയിരിക്കണമെന്ന് നിരവധി കോടതി വിധികളുണ്ട്. നിയമവ്യവസ്ഥകൾ കർശനമായി പാലിക്കണമെന്ന നിയമം സുപ്രീംകോടതി പാടെ അവഗണിച്ചു.
വിദ്യാഭ്യാസ വിദഗ്ധരെ മാത്രമേ സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തുവാൻ പാടുള്ളൂ. സേർച്ച് കമ്മിറ്റി ചാൻസ
സലർക്ക്നൽകുന്ന പാനലിൽ നിന്ന്
വിസി യെ ചാൻസലർ നേരിട്ട് നിയമിക്കണം. വിദ്യാഭ്യാസ വിദഗ്ധനു പകരം വിദ്യാഭ്യാസ വിദഗ്ധൻ അല്ലാത്ത ഒരു വിരമിച്ച സുപ്രീംകോടതി ജഡ്ജിയെ സേർച്ച് കമ്മിറ്റിയുടെ ചെയർമാനായി നിയമിച്ചു.
യൂണിവേഴ്സിറ്റി നിയമത്തിലുള്ള സർവ്വകലാശാല പ്രതി നിധി, യുജിസി പ്രതിനിധി തുടങ്ങിയവരെ സെർച്ച് കമ്മിറ്റിയിൽ നിന്നും പൂർണ്ണമായും ഒഴിവാക്കി. പകരം കമ്മിറ്റിയുടെ ചെയർമാൻ, ഗവർണരും ഗവൺമെന്റും നൽകിയ എട്ട് അംഗ പാനലിൽ നിന്നും ചെയർമാന് താല്പര്യമുള്ളവരെ
സേർച്ച് കമ്മറ്റി അംഗങ്ങളായി നിയോഗിക്കാനാകും. വിദ്യാഭ്യാസ വിദഗ്ധ നല്ലാത്ത ഒരു വ്യക്തി കമ്മിറ്റി ചെയർമാൻ ആകുന്നതും, അദ്ദേഹം സെർച്ച് കമ്മിറ്റിയിലേക്ക് വിദ്യാഭ്യാസ വിദഗ്ധരെ 16 അംഗ പാനലിൽ നിന്നും സ്വന്തം നിലയിൽ നാമ നിർദ്ദേശം ചെയ്യുന്നതിലും പൊരുത്തക്കേടുണ്ട്. അദ്ദേഹത്തിന് കമ്മിറ്റിയെ സ്വാധീനിക്കാനാ വുമെന്ന ആക്ഷേപം ശക്തിപ്പെടും. ഇതേവരെ വ്യത്യസ്ത മേഖലയിൽ നിന്നുള്ള പരസ്പര ബന്ധമില്ലാത്തവരായിരുന്നു കമ്മിറ്റിയിൽ വന്നിരുന്നത്. ഇവിടെ ചെയർമാന്റെ നിലപാട് നിർണ്ണായകമാവും.
വിദ്യാഭ്യാസ വിദഗ്ധൻ അല്ലാത്ത വിരമിച്ച ജഡ്ജിയുടെ നിയമനം, സാങ്കേതിക സർവ്വകലാശാലയിലെ വിസി യായിരുന്ന ഡോ: എം.എസ്. രാജശ്രീ യുടെ നിയമനം റദ്ദാക്കിയ കോടതി വിധിക്ക് വിരുദ്ധമാണ്
സെർച്ച് കമ്മിറ്റി സമർപ്പിക്കുന്ന പാനിൽ മുൻഗണനാക്രമം നിശ്ചയിക്കാൻ മുഖ്യമന്ത്രിക്ക് അനുമതി നൽകുന്നതോടെ വിസി നിയമനത്തിൽ സർക്കാർ ഇടപെടൽ വ്യക്തമാകും. ഇത് കണ്ണൂർ സർവ്വകലാശാലയിലെ ഗോപിനാഥ് രവീന്ദ്രന്റെ നിയമനം അസാധുവാ ക്കിയ സുപ്രീം കോടതിവിധിക്ക് വിരുദ്ധമാണ്.
സംസ്ഥാനത്തെ ഡിജിറ്റൽ സർവകലാശാല ഉൾപ്പെടെ കേരള, കാലിക്കറ്റ്, എംജി, കണ്ണൂർ, കൊച്ചിൻ, സംസ്കൃത സർവകലാശാല നിയമങ്ങളിൽ സേർച്ച് കമ്മിറ്റി രൂപീകരിക്കുന്നത് ഗവർണർ ആണെന്നും, ഗവർണരുടെ പ്രതിനിധിയായിരിക്കും സെർച്ച് കമ്മിറ്റിയുടെ ചെയർമാനെന്നും വ്യക്തമാക്കിയിട്ടുള്ളപ്പോഴാണ് വിരമിച്ച ജഡ്ജിയെ ചെയർമാനാക്കിയുള്ള കോടതി ഉത്തരവ്.
സെർച്ച് കമ്മിറ്റിസമർപ്പിക്കുന്ന പാനൽ മുഖ്യമന്ത്രിക്ക് പരിശോധിക്കാമെന്നും, സർവ്വകലാശാലയുടെ ചുമതല വഹിക്കുന്ന മന്ത്രിയെ പാനൽ പരിശോധനയിൽ നിന്ന് ഒഴിവാക്കണമെന്നും കോടതി ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്. കണ്ണൂർ സർവ്വകലാശാല
വിസിയുടെ പുനർനിയമനത്തിൽ കണ്ണൂർ സർവ്വകലാശാലയുടെ ചുമതല വഹിക്കുന്ന പ്രൊ ചാൻസിലർ കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രി ശു പാ ർശ ചെയ്തത് വിവാദമായ പശ്ചാത്തലത്തിലാണ് ബന്ധപ്പെട്ട മന്ത്രിയെ ഒഴിവാക്കാൻ കോടതി ഇപ്പോൾ നിർദ്ദേശിച്ചത്. എന്നാൽ ഡിജിറ്റൽ സർവകലാശാലയുടെ പ്രോ ചാൻസലർ മുഖ്യമന്ത്രി ആയതുകൊണ്ട് മുഖ്യമന്ത്രി ബന്ധപ്പെട്ട മന്ത്രി എന്ന നിലയിൽ പാനലിൽ ശുപാർശ ചെയ്യുന്നത് കോടതി ഉത്തരവിന് വിരുദ്ധമാകുമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പറയുന്നു.
