തിരുവനന്തപുരം :നീതി പീഠങ്ങൾ എക്സിക്യൂട്ടീവിന്റെഅധികാരങ്ങൾ
കയ്യാളേണ്ട അവസ്ഥ വരുന്നത് ദൗർഭാഗ്യകരമാണെന്നും വിസി നിയമനങ്ങളിൽ ഗവർണറും സർക്കാരും നിഷ്പക്ഷമായി പ്രവർത്തിച്ചാൽ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഇന്നുണ്ടായിരിക്കുന്ന അസന്നിഗ്ദ്ധ അവസ്ഥ പരിഹരിക്കാനാ വുമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.
സേർച്ച് കമ്മിറ്റിയിൽ അക്കാദമിഷ്യൻ അല്ലാത്ത വിരമിച്ച ന്യായാധിപനെ നിയോഗിക്കുന്നത്
യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണ്. സാങ്കേതിക സർവ്വകലാശാലയിലെ വിസി യായിരുന്ന ഡോ: എം.എസ്.രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയതിൽ ഒരു കാരണം വിദ്യാഭ്യാസ വിദഗ്ധനല്ലാത്ത ചീഫ് സെക്രട്ടറിയെ സേർച്ച് കമ്മിറ്റിയുടെ ചെയർമാനായി നിയമിച്ചിരുന്നുവെന്നതാണ്. ഇപ്പോൾ ഡിജിറ്റൽ, സാങ്കേതിക സർവ്വകലാശാലകളിലെ വിസി നിയമനത്തി നുള്ള സേർച്ച് കമ്മിറ്റി യിൽ അക്കാഡമിഷ്യനു പകരം, വിരമിച്ച ന്യായാധിപനെ ചെയർമാനായി നിയമിച്ച് സേർച്ച് കമ്മിറ്റി രൂപീകരിക്കാൻ അടിമപെട്ടതെന്തിനെന്ന് സർക്കാർ വ്യക്തമാക്കണം.
സംസ്ഥാന സർവ്വകലാശാലകളിൽവിസി മാരെ നിയമിക്കുന്നത് സംസ്ഥാനത്തിന്റെ അവകാശമാണ്. സർക്കാരിൻറെ ഭാഗത്തു നിന്നുണ്ടായ രാഷ്ട്രീയ താൽപര്യങ്ങളും പിടിവാശിയുമാണ് വിസി നിയമനങ്ങളെ ഇന്നത്തെ അനിശ്ചിതാ വസ്ഥയിൽ എത്തിച്ചത്.
നിലവിലെ നിയമങ്ങൾ വ്യാഖ്യാനിച്ച് വിധിപ്രസ്താവം നടത്തുന്നതിന് പകരം വിസി നിയമനങ്ങൾ കോടതി സ്വയം ഏറ്റെടുത്തത് നിരാശാജനകമാണ്.
രാജ്യത്തിന്റെ ഭരണ
ഘടനയെപോലും അവഗണിച്ച്
തീരുമാനമെടുത്തതിന് സമാനമായ നിലപാടാണ്
വിസി നിയമന കാര്യങ്ങളിൽ സുപ്രീംകോടതി ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ ശേഷിക്കുന്ന 11 സർവകലാശാലകളിലെ വിസി നിയമനങ്ങളെങ്കിലും കോടതിയുടെ പരിഗണനയ്ക്ക് വിടാതെ യോഗ്യതയും പ്രാഗത്ഭ്യവും മാത്രം കണക്കിലെടുത്ത്
നിയമിക്കുവാൻ ഗവർണറും സംസ്ഥാന സർക്കാരും
തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് കമ്മിറ്റി ഗവർണർക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകി.
