വിവാദങ്ങൾക്കിടെ വിസിമാരെ കണ്ടെത്താനുള്ള ഇന്റർവ്യു ഒക്ടോബർ 8 മുതൽ തിരുവനന്തപുരത്ത്, പിന്തിരിയണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി1 min read

തിരുവനന്തപുരം :യുജിസി റെഗുലേഷനും,സുപ്രീം കോടതിയുടെ ഫുൾ ബെഞ്ച് വിധികൾക്കും  കടക വിരുദ്ധമായി സെർച്ച് കമ്മിറ്റി രൂപീകരിച്ച് വി.സി നിയമനം നടത്താനുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ ഗവർണർ സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നൽകിയെങ്കിലും

സാങ്കേതിക, ഡിജിറ്റൽ സർവകലാശാല വിസി മാരുടെ നിയമന പാനൽ തയ്യാറാക്കുന്നതിനുള്ള ഇൻറർവ്യൂ  ഒക്ടോബർ എട്ടു മുതൽ നാലുദിവസം  തിരുവനന്തപുരത്തെ
മസ്കറ്റ് ഹോട്ടലിൽ വച്ച്  നടത്തുന്നു.

സുപ്രീംകോടതി ചുമതലപ്പെടുത്തിയ റിട്ട: ജസ്റ്റിസ് സുധാംഷൂ ധൂലിയയാണ് സെർച്ച് കമ്മിറ്റിയുടെ അധ്യക്ഷൻ. ഗവർണറും സർക്കാരും നിർദ്ദേശിച്ച  നാലുപേർ വീതമാണ്  രണ്ട് സെർച്ച്കമ്മിറ്റികളിലെ യും അംഗങ്ങൾ. കമ്മിറ്റി അംഗങ്ങൾ എല്ലാവരും തന്നെ സംസ്ഥാനത്തിന് പുറത്തുള്ളവരാണ്.

ഉന്നത വിദ്യാഭ്യാസ വകുപ്പാണ് വിസി നിയമത്തിനുള്ള അപേക്ഷകൾ സ്വീകരിച്ചത്. 60 ഓളം അപേക്ഷകർക്കാണ് ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് നൽകിയിരിക്കുന്നത്. ഒക്ടോബർ 8, 9 തീയതികളിൽ സാങ്കേതിക സർവകലാശാലയുടെയും, 10,11 തീയതികളിൽ ഡിജിറ്റൽ സർവകലാശാലയുടെയും വിസി നിയമനത്തിനുള്ള ഇൻറർവ്യൂ നടക്കും. തിരുവനന്തപുരം മസ്കറ്റ് ഹോട്ടൽ ഈ ആവശ്യത്തിനായി സജ്ജീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന് പുറത്തുള്ളവരും അപേക്ഷകരായുണ്ട്.

സുപ്രീം കോടതി ഉത്തരവ് പ്രകാരം മൂന്ന് അംഗ പാനൽ മുഖ്യമന്ത്രിക്ക് സമർപ്പിക്കണം. മുഖ്യമന്ത്രി നിയമനത്തിനുള്ള മുൻഗണന പട്ടിക നിശ്ചയിക്കും. മുൻഗണനപ്രകാരം നിയമിക്കുവാനുള്ള അധികാരം മാത്രമാണ് ഗവണർക്കുള്ളത്. മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുൻഗണന പട്ടികയിൽ മാറ്റം വരുത്തുന്നുവെങ്കിൽ അതിന് വ്യക്തമായ കാരണം ബോധിപ്പിക്കാൻ ഗവർണർ ബാധ്യസ്ഥ മാണ്. അക്കാര്യത്തിൽ സർക്കാരിന് പരാതിയുണ്ടെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാവുന്നതാണെന്നും സുപ്രീം കോടതി ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.

*യുജിസി ഗവർണറുടെ റിവ്യൂ ഹർജ്ജി യിൽ കക്ഷി ചേരുന്നു*

യുജിസി റെഗുലേഷന് വിരുദ്ധമായി ugc പ്രതിനിധിയെ ഒഴിവാക്കി  വിസി മാരുടെ നിയമനം നടത്തുവാനുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ
ഗവർണർ ഫയൽ ചെയ്ത റിവ്യൂ ഹർജിയിൽ കക്ഷി ചേരാൻ യുജിസി സുപ്രീംകോടതിയിൽ അപേക്ഷ സമർപ്പിച്ചു.

ഇതോടെ സെർച്ച് കമ്മിറ്റി പാനലുകൾ സമർപ്പിച്ചാലും ഡിജിറ്റൽ, സാങ്കേതിക സർവ്വകലാശാലകളിലെവിസി നിയമനം വിവാദത്തിലാ കുമെന്നത് ഏതാണ്ട് ഉറപ്പായി.

യുജിസി റെഗുലേഷന്റെയും, സുപ്രീംകോടതി ഫുൾ ബെഞ്ച് വിധിയുടെയും വിവിധ ഹൈക്കോടതി വിധികളുടെയും അടിസ്ഥാനത്തിൽ സംസ്കൃത, ഫിഷറീസ്, കണ്ണൂർ, സാങ്കേതിക സർവ്വകലാശാല വിസി മാരുടെ നിയമനങ്ങൾ അസാധു ആക്കിയ ഉത്തരവുകൾക്ക് കടവിരുദ്ധമായി രൂപീകരിച്ചിരിക്കുന്ന സേർച്ച്‌ കമ്മിറ്റി, വിസി നിയമന പാനൽ തയ്യാറാക്കുന്ന നടപടിയിൽ നിന്നും പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് സേർച്ച് കമ്മിറ്റി ചെയർമാൻ റിട്ട: ജസ്റ്റിസ് സുധാംഷൂ ധൂലിയയ്ക്ക് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നിവേദനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *