തിരുവനന്തപുരം :കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റിന്റെ അറിവോ അംഗീകരമോ കൂടാതെ സർക്കാർ ഏകപക്ഷീയമായി സ്വകാര്യ ഏജൻസിയുമായി ചേർന്ന് കേരള സർവകലാശാല യിൽ നിർമ്മിച്ച ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് സമാനമായ സ്റ്റേഡിയനിർമ്മാണത്തിന്റെ പ്രാരംഭ നടപടികൾക്ക് സർക്കാർ തലത്തിൽ രഹസ്യമായി തീരുമാനമായി. പ്രാരംഭ പ്രവർത്തനങ്ങൾക്ക് കിഫ്ബി യിൽ നിന്നും 125 കോടി രൂപയും അനുവദിച്ചു. 700 കോടി രൂപ സ്വകാര്യ ഏജൻസി യുമായി ചേർന്ന് ധാരണ പത്രം വാങ്ങി സ്റ്റേഡിയം നിർമ്മിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
വിദഗ്ധ ഉപദേശക സമിതിയെ കണ്ടെത്തുന്നതിന് ഒരു കോടി രൂപ കിഫ്‌ബി ഫണ്ടിൽ നിന്നും കായിക വകുപ്പിന് അനുവദിച്ച ഉത്തരവിലൂടെയാണ് സർക്കാർ യൂണിവേഴ്സിറ്റി അറിയാതെ ബഹുദൂരം നീങ്ങിയതായി അറിയുന്നത്.
കാലിക്കറ്റ് സർവകലാശാലയുടെ 400 കോടി രൂപ വില വരുന്ന ഭൂമി പി.പി.പി മോഡലിൽ സ്വകാര്യ എൻസിക്ക് വിട്ടുകൊടുക്കേണ്ടതായി വരും.
അച്യുതാനന്ദൻ സർക്കാരിൻറെ അവസാനവർഷം
എം വിജയകുമാർ സ്പോർട്സ് മന്ത്രി ആയിരുന്നപ്പോൾ കേരള സർവകലാശാലയുടെ 400 കോടി രൂപ വിലയുള്ള 37 ഏക്കർ ഭൂമി സമാനമായി സ്വകാര്യ ഏജൻസിക്ക് സ്റ്റേഡിയ നിർമ്മാണത്തിന് വിട്ടുകൊടുത്തുവെങ്കിലും, ഉമ്മൻചാണ്ടി സർക്കാർ അതിന് പാട്ട വ്യവസ്ഥ നിശ്ചയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വർഷം വരെ 84 കോടി രൂപ പ്രൈവറ്റ് ഏജൻസി സർവ്വകലാശാലയ്ക്ക് കുടിശ്ശിക നൽകാനുണ്ട്. സ്റ്റേഡിയം പൂർണ്ണമായും സ്വകാര്യ ഏജൻസി യുടെ കൈവശമാണ്.
സമാനമായ രീതിയിൽ കാലിക്കറ്റ് സർവകലാശാലയുടെ 400 കോടി രൂപ വിലവരുന്ന ഭൂമി സ്വകാര്യ ഏജൻസിക്ക് വിട്ടുകൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റേഡിയം നിർമ്മാണത്തിന് സർക്കാരിന്റെ അവസാന വർഷം മുന്നിട്ടിറങ്ങിയിരിക്കുന്നത്.
സ്പോർട്സ് യുവജനക്ഷമമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ആണ് ഭൂമി കച്ചവടത്തിന് മുന്നിട്ടിറങ്ങിയിരിക്കുന്ന.തെന്ന് ആക്ഷേപമുണ്ട്.
നാളെ സ്പോർട്സ്, മന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും കാലിക്കറ്റ് സർവകലാശാലയിൽ സിൻഡിക്കേറ്റ് അംഗങ്ങളുടെ യോഗം വിളിച്ചു ചേർത്തിരിക്കുകയാണ്.
വിദ്യാഭ്യാസ ആവശ്യത്തിനു വേണ്ടി മാത്രമായി 60 വർഷം മുൻപ് അക്വയർ ചെയ്ത കാലിക്കറ്റ് സർവകലാശാല ഭൂമി, കേരള സർവകലാശാലയുടെ ഭൂമി വിട്ടു കൊടുത്തതിന് സമാനമായി സ്വകാര്യ ഏജൻസിക്ക് വിട്ടുകൊടുക്കരുതെന്നും സർക്കാർ സ്വന്തം ചെലവിൽ കാലിക്കട്ടിൽ സ്റ്റേഡിയം നിർമ്മിക്കാൻ തയ്യാറാവുകയാണ് വേണ്ടതെന്നും,
ഭൂമാഫിയക്ക് ഭൂമി വിട്ടുകൊടുക്കുവാനുള്ള നീക്കം തടയണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകി.
