തിരുവനന്തപുരം :കോളേജ് ക്യാമ്പസ്സിലെ അക്രമ രാഷ്ട്രീയത്തിന്റെയും മനുഷ്യാവകാശ ലംഘനത്തിന്റേയും നൊമ്പരമായ പൂക്കോട്ടു വെറ്ററി നറി കോളേജ് ക്യാമ്പസ്സിലെ സിദ്ധാർത്ഥന്റെ പേരിൽ ‘സിദ്ധാർത്ഥ സ്റ്റുഡൻസ് ഡിസ്ട്രസ് ആപ്പ്’ കൊണ്ടുവരുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രഖ്യാപനം രക്ഷകർത്താക്കൾക്കും വിദ്യാർഥികൾക്കും ഏറെ ആശ്വാസപ്രദമാണെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
പൂക്കോട് വെറ്ററി നറി കോളേജിലെ ഒരു ഒരുപറ്റം വിദ്യാർത്ഥികളുടെ ക്രൂരമായ റാഗിങ്ങിനെ തുടർന്ന് മരണപ്പെട്ട ജെ.എസ്. സി ദ്ധാർത്ഥിന്റെ രണ്ടാം ചരമവാർഷികം കഴിഞ്ഞ ദിവസമായിരുന്നു.
. Sidharth Student Distress App വികസിപ്പിച്ച് എല്ലാ വിദ്യാർത്ഥികൾക്കും നൽകുമെന്നും,
അജ്ഞാതരായി നിന്ന് കൊണ്ട് (under anonymity) കോളേജ്- യൂണിവേഴ്സിറ്റി അധികാരികൾക്കും മാധ്യമങ്ങൾക്കും പോലീസിനും അലെർട് നൽകുവാനും പരാതി നൽകുവാനും വിദ്യാർത്ഥികൾക്ക് കഴിയും. എന്തെങ്കിലും നിർഭാഗ്യകരമായ കാര്യങ്ങൾ ഉണ്ടായാൽ തെളിവ് വീണ്ടെടുക്കാനും ആപ്പിലൂടെ കഴിയും.
റാഗിംഗിനെതിരായ നിലവിലെ നിയമങ്ങൾ പരിഷ്കരിച്ച്, സൈബർ ആക്രമണം കൂടി ഉൾപ്പെടുത്തി Sidharth Anti-Ragging and Student Welfare Act കൊണ്ട് വരുമെന്ന് അദ്ദേഹം അറിയിച്ചു.
യുഡിഎഫ് സംഘടിപ്പിച്ച ഹയർ എഡ്യൂക്കേഷൻ കോൺക്ലെവിൽ തയ്യാറാക്കിയ റിപ്പോർട്ട് നവയുഗ യാത്രയിൽ പ്രകാശിപ്പിക്കവേ യാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
