തിരുവനന്തപുരം :ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവത് പങ്കെടുക്കുന്ന ജ്ഞാന സഭയിൽ സർവ്വകലാശാല വിസി മാർക്ക് പങ്കെടുക്കാവുന്നതാണെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ: ബിന്ദുവിന്റെ പ്രസ്താവന മതേതര വിദ്യാഭ്യാസ കാഴ്ചപ്പാടിന് അനുസൃതമല്ലെന്നും, മന്ത്രിയുടെ നിലപാട് സംശയാസ്പദമാണെന്നും, വിസി മാർ പങ്കെടുപ്പിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
മന്ത്രിയുടെ പ്രസ്താവനയോടുകൂടി വിസി മാർക്ക് ജ്ഞാന സഭയിൽ ഔദ്യോഗികമായി തന്നെ പങ്കെടുക്കാൻ മന്ത്രി പച്ചക്കൊടി കാട്ടിയിരിക്കുകയാണെ ന്ന് സമിതി കുറ്റപ്പെടുത്തി.
