കെ.റ്റി.യു-രജിസ്ട്രാറുടെയും പരീക്ഷാ കൺട്രോളറുടെയും പുനർ നിയമനങ്ങൾ ചട്ടവിരുദ്ധമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി1 min read

 

തിരുവനന്തപുരം :ആറുമാസം മുമ്പ് നിയമന കാലാവധി അവസാനിച്ച് സർവീസിൽ നിന്നും പിരിഞ്ഞു പോയ മുൻ രജിസ്ട്രാർക്കും പരീക്ഷാ കൺട്രോളർക്കും പുനർനിയമനം നൽകാനുള്ള സാങ്കേതിക സർവ്വകലാശാല സിൻഡിക്കേറ്റ് തീരുമാനം ചട്ടവിരുദ്ധം.

സർവ്വകലാശാല നിയമ പ്രകാരം സർവീസിൽ തുടരുന്നവർക്ക് അവരുടെ സേവനം തൃപ്തികരമാ ണെങ്കിൽ മറ്റൊരു ടേം കൂടി പുനർ നിയമനം നൽകാൻ സർവ്വകലാശാല നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു.

സർവീസിൽ നിന്നും വിടുതൽ ചെയ്തവർക്ക് വീണ്ടും നിയമപ്രകാരമുള്ള സെലക്ഷൻ കമ്മിറ്റിയിലൂടെ മാത്രമേ നിയമനം നൽകുവാൻ വ്യവസ്ഥയുള്ളൂ .

കണ്ണൂർ സർവ്വകലാശാല വിസി യായി പുനർനിയമനം നൽകിയിരുന്ന ഡോ:ഗോപിനാഥ് രവീന്ദ്രന്റെ നിയമനം പരിഗണിക്കവേ തുടർനിയമനമാ യതുകൊണ്ട് സെർച്ച് കമ്മിറ്റി കൂടാതെ തന്നെ നിയമനം നൽകാവു ന്നതാണെന്നും ഇടവേള കഴിഞ്ഞു ള്ള നിയമനങ്ങൾ കമ്മിറ്റിയുടെ
ശുപാർശയിൽ മാത്രമേ പാടുള്ളൂവെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല ഒഴിവുവന്ന രജിസ്ട്രാറുടെയും പരീക്ഷ കൺട്രോളറുടെയും നിയമനങ്ങൾക്ക് അപേക്ഷ സ്വീകരിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുകയും, ലഭിച്ച അപേക്ഷകൾ സർവ്വകലാശാലയുടെ പരിഗണനയി ലുമാണ്.

ഈ സാഹചര്യത്തിൽ മുൻ രജിസ്ട്രാർക്കും മുൻ പരീക്ഷാ കൺട്രോളർക്കും പുനർനിയമനം നൽകുവാനുള്ള ചട്ട വിരുദ്ധമായ സിൻഡിക്കേറ്റ് തീരുമാനം തടയണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി കേരള ഗവർണർക്കും സാങ്കേ സർവ്വകലാശാല വിസിക്കും നിവേദനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *