കേരളസർവകലാശാലയിൽ സംസ്കൃതം അറിയാത്ത വിദ്യാർത്ഥിക്ക് സംസ്കൃതത്തിൽ ഡോക്ടറേറ്റ് നൽകാൻ ശുപാർശ1 min read

 

തിരുവനന്തപുരം :സംസ്കൃതഭാഷ യിൽ യാതൊരു പ്രവീണ്യവുമി ല്ലെങ്കിലും എസ്എഫ്ഐ നേതാവിന് സംസ്കൃതത്തിൽ പി എച്ച് ഡി നൽകാൻ ശുപാർശ. കേരള സർവ്വകലാശാലയുടെ നവംബർ ഒന്നിന് ചേരുന്ന സിണ്ടിക്കേറ്റ് യോ ഗത്തിന്റെ പരിഗണയ്ക്ക് സമർപ്പിക്കാൻ മൂല്യനിർണ്ണയ ബോർഡിന്റെ ചെയർമാനാണ് ശു പാർശ ചെയ്തത്.

എന്നാൽ സംസ്കൃത ഭാഷ അറിയാത്ത എസ്എഫ്ഐ നേതാവിന് സംസ്കൃതത്തിൽ പിഎച്ച്ഡി നൽകാനുള്ള ശുപാർശ തടയണമെന്ന്
ആവശ്യപ്പെട്ട് കേരള സർവ്വകലാശാല ഓറിന്റൽ ഭാഷ ഡീൻ വിസി ക്ക് കത്ത് നൽകി.

ഡോക്ടറേറ്റ് ബിരുദം നൽകുന്നതിന് മുന്നോടിയായി ഈ മാസം അഞ്ചിന് നടന്ന സംവാദസഭയിലാണ് (ഓപ്പൺ ഡിഫൻസ്) ഡോക്ടറേറ്റ് ബിരുദം നൽകുവാൻ പ്രബന്ധം മൂല്യനിർണയം നടത്തിയവർ ശുപാർശ ചെയ്തത്.

യൂണിവേഴ്സിറ്റി ക്യാമ്പസിലെ SFI നേതാവായ വിപിൻ വിജയൻ എന്ന ഗവേഷക വിദ്യാർഥിക്ക് സംസ്കൃത ഭാഷ സംസാരിക്കാൻ പോലും അറിയില്ലെന്ന് സംവാദസഭയിൽ പങ്കെടുത്തവർക്ക് ബോധ്യപ്പെട്ടതായി ഓപ്പൺ ഡിഫൻസിൽ പങ്കെടുത്ത വകുപ്പ് മേധാവി കൂടിയായ ഡീൻ വിസി ക്ക് നൽകിയ കത്തിൽ പരാമർശിച്ചിട്ടുണ്ട്.

ചട്ടമ്പിസ്വാമികളെ കുറിച്ച് ‘സദ്ഗുരു സർവസ്വം – ഒരു പഠനം’ എന്ന വിഷയത്തെ ആസ്പദമാക്കി ഇംഗ്ലീഷ് ഭാഷയിലാണ് പ്രബന്ധം തയ്യാറാക്കിയിട്ടുള്ളത്. ഓപ്പൺ ഡിഫൻസിൽ നേരിട്ടും ഓൺലൈനായും പങ്കെടുത്ത് ചോദ്യങ്ങൾ ചോദിച്ചവർക്ക് ഇംഗ്ലീഷിലോ സംസ്കൃതത്തി മറുപടി പറയാനുള്ള ഭാഷാ പരിജ്ഞാനം ഗവേഷക വിദ്യാർത്ഥിക്കി ല്ലെന്നും പ്രബന്ധ ത്തിൽ ഏറ്റവും സുപ്രധാനമായ റിസേർച് മെത്തഡോ ളജിയിലും ( ഗവേഷണ രീതിശാസ്ത്രം) കണ്ടെത്താലു കളിലും (findings ) ഉള്ള പിഴവുകൾ തിരുത്താതെ പി എച്ച്ഡി ബിരുദം അവാർഡ് ചെയ്യരുതെന്നും ഡീൻ വിസി ക്ക് നൽകിയ കത്തിൽ പറയുന്നു.

2025 ലെ എൻ ഐആർഎഫ് റാങ്കിങ്ങിൽ രാജ്യത്ത് മികച്ച സ്ഥാനം കരസ്ഥമാക്കിയ കേരള സർവകലാശാല നിലവാരമില്ലാത്ത
പ്രബന്ധങ്ങൾക്ക് പി എച്ച് ഡി നൽകുന്നത് അപമാനകരമാണെന്നും വകുപ്പ് മേധാവി കൂടിയായ ഡീൻ ഡോ. C. N. വിജയകുമാരി വ്യക്തമാക്കിയിട്ടുണ്ട്.

കേരള സർവകലാശാല ഈയടുത്ത കാലത്ത് അവാർഡ് ചെയ്ത ചില പിഎച്ച്ഡി പ്രബന്ധങ്ങളെ കുറിച്ച് ബിരുദം അവാർഡ് ചെയ്തശേഷമാണ് ആക്ഷേപങ്ങൾ വന്നിട്ടുള്ളതെ ങ്കിലും മൂല്യനിർണയം കഴിഞ്ഞു വരുന്ന പ്രബന്ധത്തിന്
പിഎച്ച്ഡി അവാർഡ് ചെയ്യുന്നത് തടയണമെന്നും സൈറ്റിൽ അപ്പ്‌ ലോഡ് ചെയ്യുന്ന പ്രബന്ധത്തിലെ പിഴവുകൾ പൂർണ്ണമായും തിരുത്താതെ ബിരുദം നൽകരുതെന്നുമുള്ള ആവശ്യം ബന്ധപ്പെട്ട ഡീൻ തന്നെ ഉന്നയിക്കുന്നത് ആദ്യമായാണ്.

കേരള സർവ്വകലാശാലയിലെ ഗവേഷകന്റെ ഗൈഡും( മാർഗ്ഗനിർദ്ദേശ) യൂണിവേഴ്സിറ്റിക്ക് പുറത്തുള്ള രണ്ട് പ്രൊഫസ്സർ മാരുമാണ് പ്രബന്ധം മൂല്യനിർണ്ണയം നടത്തിയത്.

വിദ്യാർഥി സംഘടനാ നേതാക്കൾ രാഷ്ട്രീയ സ്വാധീനത്തിന്റെ മറവിൽ ബിരു ദങ്ങൾ നേടുന്നതായ ആക്ഷേപം വ്യാപകമായിരിക്കുന്ന സാഹചര്യത്തിൽ സർവ്വകലാശാലയുടെ പരമോന്നതമായ ബിരുദം അവാർഡ് ചെയ്യുന്നതിന് മുൻപ് ഡീൻ ചൂണ്ടിക്കാട്ടിയ പോരായ്മകൾ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി കേരള വിസി ഡോ: മോഹനൻ കുന്നുമ്മേലിന്
നിവേദനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *