ഡോ:രാജൻ ഗുരുക്കളാണ് ശരി-,ഗവർണർ നടപടിയെടുക്കാൻ വൈകരുത്:സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നിവേദനം നൽകി1 min read

തിരുവനന്തപുരം :കേരള സർവകലാശാലയിൽ ഇന്നുള്ള അനിശ്ചിതത്വ ത്തിന്  കാരണം ഏതാനും സിൻഡിക്കേറ്റ് അംഗങ്ങളുടെ അറിവില്ലായ്മ മൂലമാണെന്ന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ: രാജൻ ഗുരുക്കളുടെ നിലപാട് ശരിയും, സർവ്വകലാശാല നിയമങ്ങൾക്ക് അനുസൃതവുമാണ്.

വിസി യുടെ അധികാരങ്ങൾ കഴിഞ്ഞ ഏതാനും വർ ഷങ്ങളായി സിൻഡിക്കേറ്റ് അംഗങ്ങളുടെ കൈപ്പിടിയിലാ യിരുന്നു.അതുമൂലം ഇവർക്കുണ്ടായ അജ്ഞതയാണ് കഴിഞ്ഞ ഒരു മാസക്കാലമായി സർവ്വകലാശാല  ഭരണം താറുമാറാകാൻ കാരണമായത്.

സിണ്ടിക്കേറ്റ് നിയമാ നുസൃതം വിസി യുടെ അധ്യക്ഷതയിൽ ചേരുമ്പോൾ മാത്രമേ സിൻഡിക്കേറ്റിന് വിസി യ്ക്ക് മേൽ അധികാരമുള്ളൂ. മറ്റ് വേളകളിൽ വിസി ക്ക് മാത്രമാണ് അധികാരമുള്ളത്. ചട്ട പ്രകാരം രണ്ട് സിണ്ടിക്കേറ്റ് സ്ഥിരം സമിതികൾ മാത്രമുള്ളപ്പോൾ 12 സമിതികൾ ചട്ട വിരുദ്ധമായി പ്രവർത്തിക്കുന്നതും, സിണ്ടിക്കേ റ്റ് അംഗങ്ങൾക്ക് മറ്റ് യൂണിവേഴ്സിറ്റികളിൽ നിന്നും വ്യത്യസ്തമായി സ്ഥിരം ഓഫീസ് സംവിധാനം ഏർപ്പാടാക്കിയിട്ടുള്ളതും നിയമവിരുദ്ധമാണെന്ന ഉന്നത വിദ്യാഭ്യാസകൗൺ സിൽ വൈസ് ചെയർമാൻ ഡോ:രാജൻ ഗുരുക്കളുടെ വെളിപ്പെടുത്താൽ വസ്തുതാപരമാണ്.

യൂണിവേഴ്സിറ്റി യിലെ നിലവിലെ അനിശ്ചിതത്തം മൂലം വിവിധ കോഴ്സുകൾക്ക് പ്രവേശനം നേടിയ വിദേശ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവരുടെ എണ്ണം കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഗണ്യ മായി കുറഞ്ഞു. യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള അഫീലിയേറ്റഡ് കോളേജുകളിൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്.

2008 ൽ സർവ്വകലാ ശാലയിൽ പിൻവാതിലി ലൂടെ കയറിയ ഉദ്യോഗസ്ഥരിൽ ചിലരെ ഉപയോഗിച്ചാണ് സിൻഡിക്കേറ്റ് അംഗങ്ങൾ സർവ്വകലാശാലയിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് ആക്ഷേപമുണ്ട്.

സസ്പെൻഡ് ചെയ്യപ്പെട്ട മുൻ രജിസ്ട്രാറുടെ ശമ്പളം തടഞ്ഞു വയ്ക്കാൻ വിസി ഉത്തരവിട്ടുവെങ്കിലും അദ്ദേഹത്തിന് ശമ്പളം നൽകാൻ സിൻഡിക്കേറ്റ് അംഗങ്ങൾ ഫൈനാൻസ് ഓഫീസർക്ക് കർശനനിർദ്ദേശം നൽകിയിരിക്കുകയാണ്.

രജിസ്ട്രാറുടെ ചുമതല നൽകിയിട്ടുള്ള പ്ലാനിങ് ഡയറക്ടർക്കുള്ള ഫയൽ ലിങ്ക് സിൻഡിക്കേറ്റ് അംഗങ്ങളുടെ നിർദ്ദേശപ്രകാരം നോഡൽ ഓഫീസർ മാരെ ഭീഷണിപ്പെടുത്തി വിച്ഛേദിച്ചിരിക്കുകയാണ്.

ഈ ഗുരുതരമായ സാഹചര്യത്തിൽ സർവ്വ കലാശാല നിയമത്തിലെ 7(4) വകുപ്പ് പ്രകാരം സർവകലാശാല സിൻഡിക്കേറ്റിനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് കത്ത് നൽകി.

Leave a Reply

Your email address will not be published. Required fields are marked *