കണ്ണൂർ സർവ്വ കലാശാല :എസ്എഫ്ഐ യെ വിമർശിച്ചതിന്റെ പേരിൽ ഡോ:രമയ്ക്ക് സർവ്വകലാശാല വക പീഡനമെന്ന പരാതിയുമായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി1 min read

 

കാസർഗോഡ് ഗവ:കോളേജ് മുൻ പ്രിൻസിപ്പൽ ഡോ: രമയ്ക്കെതിരായുള്ള എല്ലാ നടപടികളും അസാധുവാക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയെ തുടർന്ന് 2024 മാർച്ചിൽ സർവീസിൽ നിന്നും വിരമിച്ച രമയ്ക്ക് സർക്കാർ പെൻഷൻ ആനുകൂല്യങ്ങൾ അനുവദിച്ചുവെങ്കിലും സിൻഡിക്കേറ്റ് ഇടപെട്ട് രമയ്ക്ക് സർക്കാറിൽ നിന്നും അനുവദിച്ചുകിട്ടേണ്ട ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങൾ ഒരു വർഷമായി തടഞ്ഞു വച്ചിരിക്കുന്നതായി പരാതി.

UGC വ്യവസ്ഥ പ്രകാരം 2009-11-ൽ ഡോ:രമ ഗവേഷണപഠനത്തിന് ചെലവിട്ട കാലയളവ് സർവ്വകലാശാല തെറ്റായി രേഖപെടുത്തിയതിന്റെ പേരിലാണ് ഇപ്പോൾ ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങൾ തടയപ്പെട്ടിരിക്കുന്നത്.
നിരവധി തവണ കണ്ണൂർ വിസി യെ നേരിൽ കണ്ട് പരാതിപ്പെട്ടിട്ടും സർവ്വകലാശാല വരുത്തിയ വീഴ്ചയ്ക്ക് പരിഹാരം കണ്ടെത്താൻ അദ്ദേഹം തയ്യാറായില്ല. വിസി വിഷയം സിൻഡിക്കേറ്റിന്റെ പരിഗണനയ്ക്ക് വിട്ട് കൈയ്യൊഴിയുകയാണ് ചെയ്തത്.

എസ്എഫ്ഐ നേതാക്കൾ ക്യാമ്പസ്സിൽ വ്യാപകമായി ലഹരി ഉപയോഗിക്കുന്നതായി ഒരു ഓൺ ലൈൻ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയ പ്രിൻസിപ്പലിന്റെ അപേക്ഷ രാഷ്ട്രീയ കാരണങ്ങളാൽ പരിഗണിക്കാൻ സിൻഡിക്കേറ്റ് തയ്യാറാകുന്നുമില്ല.

എഫ്. ഐ. പി സ്കീമിലൂടെയുള്ള ഡെപ്യൂട്ടേഷൻ കാലയളവിൽ ഗവേഷണം പൂർത്തിയാക്കിയ ഡോക്ടർ രമ 2011 ജൂലൈയിൽ പ്രബന്ധം യൂണിവേഴ്സിറ്റിയിൽ സമർപ്പിച്ച അടുത്ത ദിവസംതന്നെ തിരികെ കോളേജിൽ ജോലിക്ക് പ്രവേശിച്ചുവെങ്കിലും, പ്രബന്ധം സമർപ്പിച്ചത് 2011 ജൂണിലാണെന്ന് സർവ്വകലാശാല തെറ്റായി രേഖപ്പെടുത്തിയിരിക്കുകയാണ്. അത് പ്രകാരം ഡോ:രമ ഒരു മാസക്കാലം സർവീസിൽ നിന്നും വിട്ടുനിന്നതായി കണക്കാക്കേണ്ടതായി വരും. രമ യുടെ പ്രബന്ധത്തിൽ തന്നെ, പ്രബന്ധം സമർപ്പിച്ച തീയതി ജൂലൈ യാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സർവ്വകലാ ശാലയ്ക്ക് പറ്റിയ തെറ്റ് തിരുത്തുവാൻ തയ്യാറാകാത്തത് ബോധപൂർവ്വം ആണ്. പ്രബന്ധസമർപ്പണ സർട്ടിഫിക്കേറ്റ് സർവ്വകലാശാല നൽകാൻ വൈകുന്നിടത്തോളം രമ യ്ക്ക് ഗ്രാറ്റു വിറ്റി അനുകൂല്യങ്ങൾ ലഭിക്കാൻ തടസമാവും.
എസ്എഫ്ഐയുടെ പരാതിയുടെ അടിസ്ഥാനത്തിലാ യിരുന്നു
ഡോ:രമയ്ക്കെ തിരെ ശിക്ഷാനടപടി കൈക്കൊള്ളുവാനുംതുടർന്ന് പെൻഷൻ ആനുകൂല്യങ്ങൾ തടയാനും സർക്കാർ നീങ്ങിയത്.

സർവീസിൽ നിന്നും വിരമിക്കുന്നതിന് തൊട്ടുമുമ്പ് ഡോ: രമയ് ക്കെതിരെ നടപടിയെടുക്കുന്നതിൽ നിന്നും വ്യക്തമാകുന്നത് ഡോക്ടർ രമയെ മാനസികമായി പീഡിപ്പിക്കാനുള്ള ബാഹ്യ പ്രേരണ സർക്കാർ സംവിധാനത്തിൽ ഉണ്ടെന്നും, അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ ഡോ: രമയ്ക്കെതിരെ ഏകപക്ഷീയമായി നടപടിയെടുക്കുവാൻ അധികാരം ദുർവിനിയോഗം ചെയ്തുവെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

പെൻഷൻ ആനുകൂല്യങ്ങൾ സർക്കാർ അനുവദിച്ചുവെങ്കിലു തൻറെ ഗ്രാറ്റുവിറ്റി അനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള പ്രബന്ധ സമർപ്പണ സർട്ടിഫിക്കറ്റ് യൂണിവേഴ്സിറ്റി തടഞ്ഞു വച്ചിരിക്കുന്നത് ബോധപൂർവ്വമാണെന്ന് കാണിച്ച് ഡോ:രമ ഉടൻ ഗവർണർക്ക് പരാതി നൽകും.

Leave a Reply

Your email address will not be published. Required fields are marked *