ഗുലാത്തി ഇൻസ്റ്റിറ്റ്യുട്ട് ഡയറക്ടറുടെ യോഗ്യതകളിൽ ഇളവ് വരുത്തി നിയമനം, വേണ്ടപ്പെട്ടവർക്ക് നിയമനം നൽകാനെന്ന് ആക്ഷേപം,യുജിസി യോഗ്യതകളിൽ ഇളവ് വരുത്തിയ വിജ്ഞാപനം റദ്ദാക്കാൻ ‘കുസാറ്റി’ന് നിർദ്ദേശം നൽകണമെന്ന് ഗവർണർക്ക് നിവേദനം1 min read

തിരുവനന്തപുരം :കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ 2009 മുതൽ തലസ്ഥാനത്ത് പ്രവർത്തിക്കുന്ന ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈനാൻസ് ആൻഡ് ടാക്സ്യേഷന്റെ
(ഗിഫ്റ്റ്) ഡയറക്ടറായി സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ്  യോഗ്യതകളിൽ ഇളവ് വരുത്തി നിയമിക്കാൻ  നീക്കം.

ധനമന്ത്രി കെ.എൻ. ബാലഗോപാൽ ചെയർമാനായ ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹത്തിന് ഏറെ അടുപ്പമുള്ള ഒരു വ്യക്തിയെ ഡയറക്ടറായി നിയമിക്കുന്നതിനു വേണ്ടിയാണ് പ്രൊഫസ്സർ യോഗ്യതയിൽ ഇളവ് വരുത്തി തിരക്കിട്ട് വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് ആക്ഷേപമുണ്ട്.

മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി അപേക്ഷ സ്വീകരിക്കാനുള്ള സമയം വിജ്ഞാപനം മുതൽ ഒരു മാസത്തിൽ നിന്നും 15 ദിവസമായി കുറച്ചത് തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു മുൻപ് ഡയറക്ടറുടെ നിയമനം നടത്തു ന്നതിനാണ്.

ഇൻറർവ്യൂ നടത്തി പാനൽ സമർപ്പിക്കുന്നതിന് സിപിഎം സഹയാത്രികനായ പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ വി.കെ.രാമചന്ദ്രൻ അധ്യക്ഷനായി   ഒരു സെർച്ച്കമ്മിറ്റി സംസ്ഥാന ധന വകുപ്പ് ഫെബ്രുവരി 5 ന് രൂപീകരിച്ചു.

കുസാറ്റിന്റെ അംഗീകൃത ഗവേഷണ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിലെ എല്ലാ അധ്യാപക തസ്തികൾക്കും യുജിസി  യോഗ്യതകളും ശമ്പളവുമാണ് നിശ്ചയിച്ചിട്ടുള്ളത്. സമാന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട്കളുടെ ഡയറക്ടർ തസ്തികകൾ വിസി മാരുടെ ശമ്പളത്തിനും യോഗ്യതകൾക്കും തത്തുല്യമായാണ് ഇവിടെയും വ്യവസ്ഥ ചെയ്തിരുന്നത്

പിഎച്ച്ഡി യോഗ്യത കൂടാതെ ഫൈനാൻസ്, കോമേഴ്സ്, മാനേജ്മെൻറ്, എക്കണോമിക്സ്, ടാക്സേഷൻ ലാസ് എന്നിവയിൽ ഏതെങ്കിലും മേഖലകളിൽ ഈടുറ്റ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള പത്തു വർഷത്തിൽ കുറെയാതെ അധ്യാപന ഗവേഷണ പരിചയമുള്ള പ്രൊഫസർമാർമാരെയും തത്തുല്യ പദവിയിൽ ഗവേഷണ സ്ഥാപനങ്ങളിൽ  പ്രവർത്തി പരിചയമുള്ളവരെയുമാണ് ഡയറക്ടർ പദവിയിൽ നിയമിക്കേണ്ടത്. ഇൻസ്റ്റിറ്റ്യൂട്ടിന് യുജിസി ചട്ടങ്ങൾ ബാധകമായതുകൊണ്ട് വിസി ക്ക് തത്തുല്യമായ പ്രവർത്തി പരിചയം ഡയറക്ടർക്ക് നിർബന്ധമാണ്.

എന്നാൽ മുൻകാല വിജ്ഞാപനങ്ങൾക്ക് കടക വിരുദ്ധമായി ഫെബ്രുവരി 6ന് സേർച്ച്‌ കമ്മിറ്റി പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പ്രൊഫസർ പദവിയും നിശ്ചിത അധ്യാപന- ഗവേഷണ പരിചയവും വ്യവസ്ഥ ചെയ്യുന്നതിന് പകരം അധ്യാപനത്തിലും ഗവേഷണത്തിലും ഗണ്യമായ പരിചയമുള്ള ഒരു വിദഗ്ധൻ എന്ന് ഭേദഗതി ചെയ്തത് സിപിഎമ്മിന് വേണ്ടപ്പെട്ടവരെ പിൻവാതിലിലൂടെ നിയമിക്കുന്നതിനാ ണെന്ന് വ്യക്തമാണ്.

നിരവധി പ്രൊഫസർമാർ സേവനം അനുഷ്ടി ക്കുന്ന ഒരു സ്ഥാപനത്തിന്റെ തലപ്പത്ത് പ്രൊഫസ്സർ പദവിയില്ലാത്ത ഒരാളെ നിയമിക്കു ന്നത് അക്കാദമിക് താൽപ്പര്യങ്ങൾക്കും യുജിസി വ്യവസ്ഥകൾക്കും എതിരാണ്
അഞ്ചുവർഷത്തേക്കാണ് നിയമനം.
, ഫെബ്രുവരി 23 ആണ് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി. പരമാവധി 62 വയസ്സ് വരെയുള്ളവക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്.
കേന്ദ്ര സർക്കാരിന് കീഴിലുള്ള
ICSSR ന്റെ അംഗീകാരമുള്ള സ്ഥാപനമാണെങ്കിലും
ധനമന്ത്രി അധ്യക്ഷനായ ഗവെർണിങ് ബോർഡ്‌നാണ് നിയമന അധികാരം.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഗ്രാന്റിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ഡയറക്ടർ തസ്തികയ്ക്ക് നിശ്ചിത യുജിസി യോഗ്യത ഒഴിവാക്കി വിജ്ഞാപനം ചെയ്തത് റദ്ദാക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കുസാറ്റിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്കും മുഖ്യമന്ത്രിക്കും കുസാറ്റ് വിസി ക്കും നിവേദനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *