ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗ കേസിൽ മുഖ്യമന്ത്രിക്ക് അനുകൂലമായിവിധിപ്രസ്താവം നടത്തിയവിരമിച്ച ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിന്റെ പ്രൊഫഷണൽ കോഴ്സ് ഫീ റെഗുലേറ്ററി അതോറിറ്റി ചെയർമാനായുള്ള നിയമനം നിയമവിരുദ്ധമാണെന്നും ലോകായുക്തയിൽ ഫയൽ ചെയ്തിരുന്ന ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗ ഹർജിയിൽ
മുഖ്യമന്ത്രിക്ക് അനുകൂലമായി വിധി പ്രസ്താവം നടത്തിയതിലുള്ള പാരിതോഷികമാണെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാനും ദുരിതാശ്വാസനിധി ദുർവിനിയോഗ കേസിൽ ലോകായുക്ത യിൽ ഹർജിക്കാരനുമായ ആർ.എസ്. ശശികുമാർ മുഖ്യ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ പറഞ്ഞു.
സ്വാശ്രയ പ്രൊഫഷണൽ കോളേജ് പ്രവേശനമേൽനോട്ടസമിതി ചെയർമാൻ പദവിയും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്.
ലോകായുക്ത നിയമപ്രകാരം ലോകായുക്തയോ ഉപ ലോകയുക്തയോയായി സേവനമനുഷ്ഠിച്ചവർ വിരമിച്ച ശേഷം സർക്കാർ ആനുകൂല്യം പറ്റുന്ന പദവികൾ വഹിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വ്യവസ്ഥയ്ക്ക് വിരുദ്ധമാണ് ബാബു മാത്യു ജോസഫിന്റെ . പുതിയ നിയമനം.
നിയമവിരുദ്ധമായ ബാബു മാത്യു പി ജോസഫിന്റെ അതോറിറ്റി ചെയർമാനായുള്ള നിയമനം, ക്വാവാറണ്ടോ ഹർജ്ജിയായി ചോദ്യം ചെയ്യുമെന്നും,
അദ്ദേഹത്തിന്റെ നിയമനം ഉടനടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്.
മുഖ്യമന്ത്രി എതിർകക്ഷിയായ ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗം സംബന്ധിച്ച പരാതിക്ക് സാധുത യുണ്ടെന്നും, പരാതി ലോകാ യുക്തയ്ക്ക് പരിഗണിക്കാവുന്നതാണെന്നും ജസ്റ്റിസ് പയസ് കുര്യാക്കോസ് അധ്യക്ഷനായ ലോകായുക്തയുടെ മൂന്ന് അംഗ ബഞ്ച് പരിഗണിച്ച വിധിയാണ് പുന പരിശോധന അധികാരമി ല്ലാത്ത ബാബു മാത്യു ജോസഫ് ഉൾക്കൊള്ളുന്ന പുതിയ ഫുൾ ബെഞ്ച് മുഖ്യമന്ത്രിയെ സഹായിക്കാനായി പുനപരിശോധിക്കാൻ തയ്യാറായത്. വിശദമായ വാദത്തിനൊടുവിൽ പ്രസ്തുത
ഹർജ്ജിയിൽ ലോകയുക്ത യായിരുന്ന ജസ്റ്റിസ് സിറിയക് ജോസഫും ഉപ ലോകയുക്ത ജസ്റ്റിസ് ഹാറൂൺ ഉൽ റഷീദും വ്യത്യസ്ത നിലപാട് സ്വീകരിച്ചതുകൊണ്ട് ജസ്റ്റിസ് ബാബു മാത്യു പി ജോസഫിനെ ഉൾപ്പെടുത്തി രൂപീകരിച്ച മൂന്ന് അംഗ ഫുൾ ബെഞ്ച് പരാതിയുടെ സാധുത വീണ്ടും പരിശോധിച്ച് ഹർജ്ജി തള്ളുകയായിരുന്നു.
അടുത്തയിട അന്തരിച്ച സിപിഎം നേതാവ് എം.എം. ലോറൻസിന്റെ കുടുംബാംഗമാണ് ബാബു മാത്യു പി. ജോസഫ്.
