കാലിക്കറ്റ് സർവ്വകലാശാല; SFI വനിതാ നേതാവിന് മാർക്ക്‌ കൂട്ടി നൽകിയതായ ആക്ഷേപം;മാതൃഭൂമിക്കും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിക്കും എതിരെ നൽകിയ മാനനഷ്ട ഹർജ്ജി ചെലവ് സഹിതം തള്ളി1 min read

 

മാതൃഭൂമി മാനേജിങ് ഡയറക്ടർ, മാതൃഭൂമി ന്യൂസ് ചാനൽ റിപ്പോർട്ടർ,സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാർ എന്നിവരെ എതിർ കക്ഷികളാക്കി,
തനിക്ക് ഉണ്ടായ മാന ഹാനിക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് കാലിക്കറ്റ്‌ സർവ്വകലാശാലയിലെ  മുൻ, എസ്.എഫ്.ഐ വിദ്യാർഥി നേതാവ്  കെ.ഡയാന കോഴിക്കോട് മുൻസിഫ് കോടതിയിൽ ഫയൽ ചെയ്ത ഹർജ്ജിയിൽ എതിർകക്ഷികൾക്ക് കോടതി ചെലവുസ ഹിതം നൽകണമെന്ന വ്യവസ്ഥയിൽ ഹർജ്ജി തള്ളിക്കൊണ്ട് അഡിഷണൽ മുൻസിഫ് ഉത്തരവിട്ടു.

കാലിക്കറ്റ് സർവകലാശാല വിമൻസ് സ്റ്റഡീസിൽ എം എ വിദ്യാർഥിനിയായിരുന്ന കെ. ഡയാനയ്ക്ക് 10 വർഷത്തിനുശേഷം 16 മാർക്ക് ചട്ട വിരുദ്ധമായി സർവ്വകലാശാല നൽകിയത് അഴിമതിയാണെന്നും, നൽകിയ അധിക മാർക്ക്‌ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് വാർത്ത പ്രസിദ്ധീകരിച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് 2021 ലാണ് ഡയാന മുൻസി കോടതിയിൽ കേസ് ഫയൽ ചെയ്തത്.

സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ  ഡയാനയ്ക്ക് അധിക മാർക്ക് അനുവദിച്ചു കൊണ്ടുള്ള സർവ്വകലാശാലയുടെ ഉത്തരവ് ചട്ട വിരുദ്ധമായതുകൊണ്ട്  ഗവർണർ റദ്ദാക്കി യിരുന്നു. ഗവർണറുടെ ഉത്തരവ് കൂടി പരിഗണിച്ചാണ് മുൻസിഫ് കോടതി ഹർജ്ജി ചെലവ് സഹിതം തള്ളിയത്.

എതിർകക്ഷിയായ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിക്ക് വേണ്ടി അഡ്വ: പി. മുഹമ്മദ് ഹനീഫ് ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *