കടക്കണിയിൽ കേരളം ഒന്നാമത് ശശി തരൂർ1 min read

 

തിരുവനന്തപുരം : കേരളം കടം വാങ്ങി കൂട്ടുന്നതിലും ജനങ്ങളെ കടക്കണിയിൽ ആക്കുന്നതിലും ഒന്നാം സ്ഥാനത്താണെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം ശശി തരൂർ ആരോപിച്ചു. കഴക്കൂട്ടം നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി ശ്രീ റ്റി ശരത് ചന്ദ്രപ്രസാദിന്റെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ശ്രീകാര്യം കല്ലമ്പള്ളിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ദുർഭരണം അവസാനിപ്പിക്കാൻ വിജയിപ്പിച്ച മതിയാവൂ എന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. ഇലക്ഷൻ കമ്മിറ്റി കൺവീനർ അണിയൂർ പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു.
ചെറിയാൻ ഫിലിപ്പ്,കെ മോഹൻ കുമാർ,മൺവിള സൈനുദ്ദീൻ,കരിക്കകം സുരേഷ്, മൺവിള രാധാകൃഷ്ണൻ, ആറ്റിപ്ര അനിൽ, അഭിലാഷ് ആർ നായർ, ജോൺസൺ ജോസഫ്,ചെറുവക്കൽ പത്മകുമാർ, ഉള്ളൂർ മുരളി, നദീറ സുരേഷ്, കുമാരപുരം രാജേഷ്,ചെറുവക്കൽ അർജുനൻ തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *