ശശി തരൂരിന് വിലക്ക് ഏർപ്പെടുത്തി കോൺഗ്രസ്‌1 min read

19/11/22

തിരുവനന്തപുരം :കോൺഗ്രസ്‌ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച സമയം മുതൽ തരൂരിനോടുള്ള കേരളത്തിലെ കോൺഗ്രസിന്റെ മടുമടുപ്പ് മറ നീക്കി പുറത്തേക്ക്. കണ്ണൂരിൽ തരൂർ പങ്കെടുക്കുന്ന പരിപാടികളിൽ നിന്നും കോൺഗ്രസ്‌ പിന്മാറി. തരൂരിനെ പങ്കെടുപ്പിച്ച് പരിപാടികൾ നടത്തേണ്ട എന്നാണ് കോൺഗ്രസ്‌ തീരുമാനം.

അതുപോലെ കോഴിക്കോട് നടത്താനിരുന്ന പരിപാടിയില്‍ നിന്നും കോൺഗ്രസ്‌ പിന്മാറി . സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിലായിരുന്നു സെമിനാര്‍ തീരുമാനിച്ചത്. ശശി തരൂരിനെ പങ്കെടുപ്പിച്ച്‌ പരിപാടി നടത്തേണ്ടെന്ന് ഉന്നത നേതാക്കള്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ പിന്മാറ്റം. യൂത്ത് കോണ്‍ഗ്രസ് നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടി, ഇവര്‍ പിന്മാറിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് അനുകൂല സാംസ്കാരിക സംഘടന ഏറ്റെടുത്തു. കൊടുവള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജവഹര്‍ ഫൗണ്ടേഷന്‍ സെമിനാര്‍ നടത്തും.

കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെല്ലാം ഈ തരത്തില്‍ പ്രശ്നം ഉണ്ട്. മലപ്പുറം ഡിസിസിയിലെ സ്വീകരണം ഒഴിവാക്കി, ഡിസിസി സന്ദര്‍ശനം മാത്രമാക്കി. കണ്ണൂര്‍ ഡിസിസിയിലെ പരിപാടിയില്‍ നിന്ന് ഡിസിസി ഒഴിവാക്കി. കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും പിന്മാറിയ സാഹചര്യത്തിൽ      പോഷക സംഘടനകൾ പരിപാടി സംഘടിപ്പിക്കും.

Leave a Reply