കണ്ഠരര് രാജീവരെ എസ് ഐ ടി അറസ്റ്റ് ചെയ്തു1 min read

കൊച്ചി:സ്വർണ്ണക്കൊള്ള കേസിൽ ശബരിമല തന്ത്രി രാജീവരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്ന ഇദ്ദേഹമാണ് പോറ്റിയെ ശബരിമലയിൽ കയറിയത്. ഇന്ന് പുലർച്ചെ പ്രത്യേക അന്വേഷണസംഘം കൊച്ചി ഓഫീസിൽ വിളിച്ചുവരുത്തി മണിക്കൂറുകൾ ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കസ്റ്റഡിയിലുള്ള മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ സൂചിപ്പിച്ച ദൈവതുല്യനാണ് തന്ത്രി രാജീവരെന്നു കരുതപ്പെടുന്നു. സ്വർണ്ണം കട്ടതിൽ തന്ത്രിക്ക് പ്രധാന പങ്കാളിത്തം ഉണ്ടെന്നാണ് കണക്കാക്കുന്നത്.

Leave a Reply