തിരുവനന്തപുരം :പരിശുദ്ധ കന്യാമറിയത്തിന്റെ തിരുപിറവി ദിനമായ സെപ്റ്റംബർ 8ന് സ്തോത്രകാവ്യമെന്ന സംഗീത ആൽബവുമായി പ്രവാസിയായ എസ്. രമേശൻ നായർ.ജനചിന്ത ന്യുസിന്റെ യൂട്യൂബിലും, രമേശ് നെയ്യാറ്റിൻകര എന്ന രമേശൻ നായരുടെ യുട്യൂബിലുമായി നാളെ രാവിലെ ആൽബം റിലീസ് ചെയ്യും.
കുവൈറ്റിൽ ജോലി ചെയ്യുന്ന രമേശൻ നായർ വിശ്രമ വേളകളിൽ ഒരു രസത്തിനായികവിതകൾ എഴുതി തുടങ്ങിയതാണ്. ആറ്റുകാൽ പൊങ്കാലയോടാനുബന്ധിച്ച് ഇറക്കിയ ആൽബം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
വ്ലാത്താങ്കര സ്വദേശിയായ രമേശൻ നായർ ആശയങ്ങളുടെ തമ്പുരാൻ ആദർശിന്റെ പിതാവാണ്.
