കലാനിധി ശ്രീ ആദിപരാശക്തി പുരസ്കാരം എസ് രമേശൻ നായർക്ക് സമ്മാനിച്ചു1 min read

തിരുവനന്തപുരം :കലാനിധി ശ്രീ ആദിപരാശക്തി പുരസ്കാരം കവിയും പ്രവാസിയുമായ ശ്രീ രമേശൻ നായർക്ക് വേണ്ടി അദ്ദേഹത്തിൻറെ ഭാര്യ ശ്രീമതി ആശ ഏറ്റുവാങ്ങി.
ഒട്ടനവധി ഗാനങ്ങൾ രചിച്ച ശ്രീ രമേശൻ നായർ കുവൈറ്റ് പ്രവാസിയാണ് കഴിഞ്ഞ വർഷം 2025 ആറ്റുകാൽ പൊങ്കാല ദിവസം ആറ്റുകാൽ അമ്മയുടെ കീർത്തനം റിലീസ് ചെയ്തിരുന്നു.
മാത്രവുമല്ല സരസ്വതി കീർത്തനവും ക്രിസ്തീയ ഭക്തിഗാനവും മറ്റ് ഗാനങ്ങളും രചിച്ച രമേശൻ നായർ ഇപ്പോൾ ഈ വരുന്ന ആറ്റുകാൽ പൊങ്കാലയ്ക്ക് അന്നേദിവസം റിലീസ് ചെയ്യാനായി മധുരയുടെ മഹാറാണി മധുരമീനാക്ഷി ദേവിയെ കുറിച്ചുള്ള ഭക്തിസാന്ദ്രമായ ഗാനം വിഷ്വൽ രൂപത്തിൽ പുറത്തിറക്കുകയാണ്.

ഇദ്ദേഹത്തിൻറെ മകനാണ് മാസ്റ്റർ ആദർശ്. ആദർശിനും ആദിപരാശക്തി പുരസ്കാരം ലഭിച്ചിരുന്നു.
ഈ വിദ്യാർത്ഥിയെ അറിയാത്തവരായി ആരും തന്നെ ഇല്ല
കൊച്ചു നാൾ മുതൽ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുന്ന ഒരു വിദ്യാർത്ഥി എന്ന നിലയിലും 2018ലെ പ്രളയ സമയത്ത് കേരളത്തിലെ എല്ലാ സ്കൂളുകളിലും മണി ബോക്സ് സ്ഥാപിക്കുകയും അതിലൂടെ രണ്ടുകോടി 88 ലക്ഷം രൂപ ലഭിക്കുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എത്തിക്കുകയും ചെയ്ത മിടുക്കനാണ് ആദർശ് .

മാത്രവുമല്ല ഡൽഹിയിലെ പരിസര മലിനീകരണം എങ്ങനെ കുറയ്ക്കാമെന്ന് ഡൽഹി ഗവൺമെന്റിന് പ്രോജക്ട് നൽകിയ വിദ്യാർത്ഥി കൂടിയാണ് ആദർശ്
ഒട്ടനവധി ദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ആദർശിനെ കുറിച്ച് കേരള മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ എടുത്തുപറയുകയും ചെയ്തിരുന്നു. ഈ മിടുക്കനായ വിദ്യാർത്ഥിയുടെ
അച്ഛനാണ് ശ്രീ രമേശൻ നായർ
അടുത്തതായി ഗുരുവായൂരപ്പന്റെ ഒരു കീർത്തനം എഴുതണമെന്ന് ആഗ്രഹത്തിലാണ് ഇപ്പോഴും രമേശൻ നായർ കഴിഞ്ഞുകൂടുന്നത്.
പ്രവാസ ജീവിതത്തിൻറെ ഇടവേളകളിൽ കവിതയ്ക്കും കാലത്തിനുമായി സമയങ്ങൾ ചിലവഴിക്കുന്നതായി ഞങ്ങളുടെ റിപ്പോർട്ടറോട് പറയുകയുണ്ടായി

Leave a Reply

Your email address will not be published. Required fields are marked *