റാവു സാഹിബ് എസ്. സുബ്രഹ്മണ്യക്കരയാളരുടെ മകനായി 1896 ഒക്ടോബർ 15-ാം തീയതി ചെങ്കോയിൽ ജനിച്ചു. തിരുവനന്തപുരം മഹാരാജാസ് കോളേജിലും തൃശ്ശിനാപ്പള്ളി സെൻ്റ് ജോസഫ് കോളേജിലും പഠിച്ചു ബി.എ പാസ്സായി. തിരുവനന്തപുരം ലാകോളോജിൽനിന്ന് ബി.എൽകരസ്ഥമാക്കി. തിരുവിതാംകൂർ ഹൈക്കോടതിയിൽ അഭിഭാഷകനായി. തുടർന്ന് ജില്ലാ ജഡ്ജിയായി ,തിരുവിതാംകൂർലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായി 1931 -32 വരെയുംശ്രീമൂലം അസംബ്ലിയിൽ 1933-37, 1944 -47വരെയും അംഗമായി. ശ്രീചിത്ര സ്റ്റേറ്റ് കൗൺസിലിൽ 1937 -44അംഗമായി. 30.11.1937 മുതൽ 11.01.1944 വരെയും 27.07.1944 മുതൽ 6.8 1946 വരെ ശ്രീമൂലം അസംബ്ലിയിൽ ഡെപ്യൂട്ടി പ്രസിഡൻറ് ആയിരുന്നു.ശ്രീ ചിത്തിരതിരുനാൾബാലരാമവർമ്മ മഹാരാജാവ് “രാജ്യസേവാനിരത “ബഹുമതി നൽകി ചട്ടനാഥക്കരളയാരെ ആദരിച്ചു. സ്വാതന്ത്യ സമരത്തിൽ പങ്കെടുത്ത് നേതൃസ്ഥാനത്തെത്തിയ അദ്ദേഹം 1952-ൽതിരു കൊച്ചിയിൽ നിന്നും 1958-ൽകേരളത്തിൽ നിന്നും രാജ്യസഭാംഗമായി തിരഞ്ഞെടുത്തു. 1972 സെപ്റ്റംബർ 30-ാം തീയതി 76-ാംമത്തെ വയസ്സിൽ തിരുവനന്തപുരത്ത് വച്ച്ചട്ടനാഥക്കരയാളർ അന്തരിച്ചു.
2025-09-30
