രഹസ്യഡാറ്റ ചോർത്തിയ ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കണം:ആർ. എസ്. ശശികുമാർ1 min read

തിരുവനന്തപുരം :സർക്കാരിൽ നിന്നും ശമ്പളം പറ്റുന്ന  എല്ലാ ഉദ്യോഗസ്ഥന്മാരുടെയും വ്യക്തിപരമായ വാട്സ്ആപ്പിൽ  മുഖ്യമന്ത്രിയുടെ പേരിൽ മെസ്സേജ് വ്യാപകമായി വന്നിരിക്കുന്നു.

.സർക്കാർ ജീവനക്കാരുടെ ഡിഎ , ഡിആർ വർദ്ധനവ് അനുവദിച്ചുകൊണ്ടും, ഭവന നിർമ്മാണ അഡ്വാൻസ് പുനഃസ്ഥാപിച്ചു കൊണ്ടും ജീവനക്കാരുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കാൻ സർക്കാർ എന്നും ഒപ്പമു ണ്ടാവുമെന്നും വരും നാളുകളിൽ ഈ കരുതൽ തുടരുമെന്നും പിണറായി വിജയൻ ഉറപ്പു നൽകുന്നതായാണ് പോസ്റ്റ്.
.
ഔദ്യോഗിക ആവശ്യങ്ങൾക്കായി സർക്കാർ ഡാറ്റാബേസുകളിൽ (SPARK പോലുള്ളവയിൽ) ജീവനക്കാർ നൽകുന്ന ഫോൺ നമ്പറുകൾ, ഉദ്യോഗസ്ഥരുടെ സമ്മതം ഇല്ലാതെ ഇത്തരം ബൾക്ക് മെസ്സേജിങ് ക്യാമ്പയിനുകൾക്കും പിആർ (PR) വർക്കുകൾക്കും ഉപയോഗിക്കുന്നത് കടുത്ത സ്വകാര്യതാ ലംഘനമാണ്

സർക്കാരിന്റെ കൈവശമുള്ള പൗരന്മാരുടെ/ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ (Personal Data) എത്രത്തോളം സുരക്ഷിതമാണ് എന്ന വലിയൊരു ചോദ്യമാണ് ഇത് ബാക്കിയാക്കുന്നത്.

ഒരു വ്യക്തിയുടെ സ്വകാര്യതയിലേയ്ക്ക് അനുവാദമില്ലാതെ കടന്നുകയറാൻ ഭരണകൂടം ഉൾപ്പെടെ ആർക്കും അവകാശമില്ല,
ജീവനക്കാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ഡാറ്റാ പ്രൊട്ടക്ഷൻ ആക്ട് നൽകുന്ന സംരക്ഷണത്തിന്റെ ലംഘനമാ യതുകൊണ്ട് ഐടി രേഖ ചോർത്തിയ മുഖ്യമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥന്മാർക്കെതിരെ നിയമ നടപടി സ്വീകരിക്കണം- മുഖ്യമന്ത്രിയുടെ അനുമതിയോടെ നടന്ന ഡാറ്റാ ചോർത്തലിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാൻ വൈകരുതെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ R. S. ശശികുമാർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *