അവാർഡുകളുടെ തിളക്കത്തോടെ റോട്ടൻ സൊസൈറ്റി രാജസ്ഥാൻ രാജ്യാന്തര ചലച്ചിത്ര മേളയിലേയ്ക്ക്1 min read

 

എസ് എസ് ജിഷ്ണു ദേവ് തിരക്കഥ എഴുതി സംവിധാനം നിർവഹിച്ച റോട്ടൻ സൊസൈറ്റി എന്ന സിനിമ ചലച്ചിത്ര മേളകളിൽ ഏറെ ശ്രദ്ധേയമാകുന്നു. 60 ൽ അധികം അവാർഡുകൾ ലഭിച്ച ഈ സിനിമ ഇപ്പോൾ ഇന്ത്യയിലെ മികച്ച ചലച്ചിത്രമേളകളിൽ ഒന്നായ രാജസ്ഥാൻ രാജ്യാന്തര ചലച്ചിത്ര മേളയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.

ടി സുനിൽ പുന്നക്കാട്, പ്രിൻസ് ജോൺസൻ,മാനസപ്രഭു, ഗൗതം എസ് കുമാർ, ജിനു സെലിൻ, ആരാധ്യ, അഭിഷേക് ശ്രീകുമാർ, സ്നേഹൽ റാവു, രമേശ്‌, ഷാജി ബാലരാമപുരം, സുരേഷ് എന്നിവർ പ്രധാന വേഷത്തിൽ ഈ സിനിമയിൽ എത്തുന്നു. തികച്ചും വ്യത്യസ്തമായ ആഖ്യാന ശൈലിയുള്ള ഈ സിനിമയുടെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് സംവിധായകനായ ജിഷ്ണു തന്നെയാണ്. ഇൻഡിപെൻഡന്റ് സിനിമബോക്സ്‌, വരാഹാ ഫിലിംസ് എന്നീ ബാനറിൽ ജിനു സെലിൻ, സ്നേഹൽ റാവു എന്നിവരാണ് സിനിമയുടെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്.

ഫെബ്രുവരി 1 മുതൽ 5 വരെ ജോദ്പൂരിൽ നടക്കുന്ന രാജസ്ഥാൻ രാജ്യന്തര ചലച്ചിത്ര മേളയിൽ മത്സര വിഭാഗത്തിൽ റോട്ടൻ സൊസൈറ്റി പ്രദർശിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *